പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്‍
Jul 11, 2015, 18:42 IST
കാസര്‍കോട്: (www.kasargodvartha.com 11/07/2015) പൂനെയില്‍ ഈ മാസം 13 മുതല്‍ 19 വരെ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മേല്‍പറമ്പിലെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്ന നീന്തല്‍ മത്സരം നോമ്പ് ദിവസത്തിലും പെരുന്നാള്‍ ദിവസത്തിലും വെക്കുന്നതിനെതിരെ ഇതിനിടയില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
ജൂനിയര്‍ വിഭാഗത്തില്‍ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, എന്നീ ഇനങ്ങളിലും 4x50 മീറ്റര്‍ മെഡ്‌ലി റിലേയിലും, 4x50 ഫ്രീസ്റ്റൈല്‍ റിലേയിലും ലിയാന ഫാത്വിമ മത്സരിക്കും.
നേരത്തെ തൃശൂരില്‍ നടന്ന സംസ്ഥാന ജൂനിയര്‍-സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ ഷിപ്പില്‍ ആറു സ്വര്‍ണമെഡല്‍ നേടി ചാമ്പ്യന്‍പട്ടം ലിയാന നിലനിര്‍ത്തിയിരുന്നു. എറണാകുളം ഗ്ലോബല്‍ പബ്ലിക്ക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ലിയാന.
ദുബൈയിലെയും കൊച്ചിയിലേയും പ്രമുഖ വ്യവസായ സംരംഭമായ ഇന്‍കാല്‍ വെഞ്ചേര്‍സിന്റെ ഡയറക്ടര്‍ മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍ നിസാര്‍-റാഹില ദമ്പതികളുടെ മകളാണ്. ലിയാനയും കേരളത്തിലെ മറ്റു താരങ്ങളും ഞായറാഴ്ച പൂനെയിലേക്ക് പുറപ്പെടും.
Related News:
സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കാസര്‍കോട് സ്വദേശിനി ലിയാനക്ക് വ്യക്തിഗത ചാമ്പ്യന്‍ പട്ടം
Keywords: Kasaragod, Kerala, Melparamba, Dubai, Kochi, Liyana Fathima, Swimming,
Advertisement: