city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഷ്ടിച്ച ഏഴ് വാഹനങ്ങളുമായി കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍; വാഹനങ്ങള്‍ ഉപയോഗിച്ചത് പൂഴി കടത്താന്‍

മംഗളൂരു: (www.kasargodvartha.com 15/07/2015) മോഷ്ടിച്ച ഏഴ് വാഹനങ്ങളുമായി കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍. കുമ്പള, ഉപ്പള ഭാഗങ്ങളിലെ മൊയ്തീന്‍ ഷരീഫ് എന്ന ഷരീഫ് (26), ദാവൂദ് ജലീല്‍ എന്ന ജംഷി (കലന്തര്‍-26), മൊയ്തീന്‍ ഇര്‍ഷാദ് എന്ന ഇര്‍ഷാദ് (21) എന്നിവരാണ് പിടിയലായത്. മോഷ്ടിച്ച വാഹനങ്ങള്‍ പൂഴി കടത്താനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ദക്ഷിണ കന്നട പോലീസ് ചീഫ് ഡോ. ശരണപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ബണ്ട്വാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ രണ്ട് പിക്ക് അപ്പുകള്‍, വിട്ടലില്‍ നിന്നും കാണാതായ ഒരു പിക്ക് അപ്പ് മംഗളൂരു പോലീസ് സ്‌റ്റേഷനില്‍ പരിധിയില്‍ നിന്നും കാണാതായ രണ്ടു പിക്ക് അപ്പും ഒരു ഓംനി വാന്‍ എന്നിവ പ്രതികളില്‍ നിന്നും കണ്ടെടുത്തവയില്‍പെടും. ഒരു വാഗണര്‍ കാറും പ്രതികള്‍ നിന്നും പിടിച്ചെടുത്തു.

മോഷ്ടിച്ച വാഹനങ്ങള്‍ കുമ്പളയില്‍ മണല്‍ കടത്തിനാണ് ഉപയോഗിക്കുന്നതും കുമ്പള പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വിട്ടലില്‍ വെച്ചാണ് സംശയ സാഹചര്യത്തിലെത്തിയ പിക്ക് അപ്പ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് വ്യക്തമായത്.

പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ അഡീ. പോലീസ് കമ്മീഷണര്‍ വിന്‍സെന്റ് ശാന്തകുമാര്‍, ബണ്ട്വാള്‍ സബ് ഡിവിഷണല്‍ എ എസ് പി രാഹുല്‍ കുമാര്‍ തുടങ്ങിയവരും ഉള്‍പെടും.
മോഷ്ടിച്ച ഏഴ് വാഹനങ്ങളുമായി കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍; വാഹനങ്ങള്‍ ഉപയോഗിച്ചത് പൂഴി കടത്താന്‍
മോഷ്ടിച്ച ഏഴ് വാഹനങ്ങളുമായി കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍; വാഹനങ്ങള്‍ ഉപയോഗിച്ചത് പൂഴി കടത്താന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Kumbala, Dakshina Kannada police, Arrested, Thefts, Vehicles, Illegal sand transport, Kumble and Uppala, Stolen vehicles used for illegal sand transport seized, three arrested.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia