city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആനവേട്ടകേസില്‍ കാസര്‍കോട്ട് പിടിയിലായ ഷാര്‍പ്പ് ഷൂട്ടര്‍ ആണ്ടിക്കുഞ്ഞിനെ കൊച്ചിയിലെത്തിച്ചു

കാസര്‍കോട്: (www.kasargodvartha.com 29/07/2015) ഇടമലയാര്‍ ആനവേട്ടക്കേസില്‍ കാസര്‍കോട്ട് പിടിയിലായ മുഖ്യ പ്രതിയും ഷാര്‍പ്പ് ഷൂട്ടറുമായ കോതമംഗലത്തെ ആണ്ടിക്കുഞ്ഞിനെ (ജിജോ-33) വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ചൊവ്വാഴ്ച രാത്രി 10.30 മണിക്കാണ് കൊച്ചിയില്‍നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആണ്ടിക്കുഞ്ഞിനെ കുടുക്കിയത്.

മംഗളൂരുവില്‍നിന്നും ഏറെ അകലെയുള്ള ഒരു സ്ഥലത്ത് ആണ്ടിക്കുഞ്ഞുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം കര്‍ണാടകയിലും കാസര്‍കോട്ടുമായി പ്രതിക്ക്‌വേണ്ടി പതിയിരിക്കുകയായിരുന്നു.

പുതിയ ഒളിത്താവളംതേടി ആണ്ടിക്കുഞ്ഞ് നീങ്ങുന്നതിനിടെ പ്രതി കാസര്‍കോട്ടെത്തിയതായി വിവരം മണത്തറിഞ്ഞ അന്വേഷണസംഘം പ്രതിയെ കുടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെകണ്ട് രക്ഷ്‌പ്പെടാന്‍ ശ്രമിച്ച ആണ്ടിക്കുഞ്ഞിനെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്.

ആന വേട്ടയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ആണ്ടിക്കുഞ്ഞില്‍നിന്നും ലഭിക്കുമെന്ന വിശ്വാസത്തിലാണ് വനപാലകര്‍. ആനവേട്ടകേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിന്റെ അംഗരക്ഷനാണ് ആണ്ടിക്കുഞ്ഞ്. ഒറ്റവെടിയ്ക്ക് ആനകളെ വീഴ്ത്താനുള്ള ഷാര്‍പ്പ് ഷൂട്ടിനുള്ള കഴിവ് ആണ്ടിക്കുഞ്ഞിനുണ്ട്. 10 വര്‍ഷമായി വാസുവിനൊപ്പം ആണ്ടിക്കുഞ്ഞും ആനവേട്ടയില്‍ സജീവമായിരുന്നു.

കേസിലെ മറ്റൊരു പ്രതി എല്‍ദോസ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. എല്‍ദോസിനെ ചോദ്യംചെയതപ്പോഴാണ് ആണ്ടികുഞ്ഞിന്റെ ഒളിത്താവളം എവിടെയാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. കേസിലെ മാസ്റ്റര്‍ ബ്രൈന്‍ എന്ന് അറിയപ്പെടുന്ന ഐക്കരമറ്റം വാസുവിനെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഫാം ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വാസുവിന്റെ സംഘത്തിലെ വേട്ടക്കാരായിരുന്നു ജിജോയും എല്‍ദോസുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതിയെ വിശദമായി ചോദ്യംചെയ്തശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
ആനവേട്ടകേസില്‍ കാസര്‍കോട്ട് പിടിയിലായ ഷാര്‍പ്പ് ഷൂട്ടര്‍ ആണ്ടിക്കുഞ്ഞിനെ കൊച്ചിയിലെത്തിച്ചു

Keywords : Kasaragod, Accuse, Arrest, Kerala, Kochi, Sharp shooter Aandikunju arrested in elephant hunt case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia