ഷാഹുല്‍ ഹമീദ് വധം: ഒളിവിലായിരുന്ന പ്രതി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍
Jul 2, 2015, 13:59 IST
ഉദുമ: (www.kasargodvartha.com 02/07/2015) ചിത്താരി മുക്കൂട് സ്വദേശിയും പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഗള്ഫുകാരന് ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന പാക്യാരയിലെ ഷാഹിദ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഷാഹിദിനെ എമിഗ്രേഷന്‍ അധികൃതര്‍ വിമാനത്താളത്തില്‍ വെച്ച് പിടികൂടിയത്.
ഒളിവിലുള്ള പ്രതികള്‍ രാജ്യം വിടാതാരിക്കാന്‍ ബേക്കല്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കുകയും വിവരം രാജ്യത്തെ എല്ലാ വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടിയത്. ഷാഹിദിനെ ബേക്കലിലേക്ക് കൊണ്ടുവരാന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ, പി. നാരായണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഡല്‍ഹിയിലേക്ക് പോയി.
ഈ കേസില്‍ മൂന്ന് പ്രതികള്‍ നേരത്തെ തന്നെ പോലീസ് പിടിയിലായിരുന്നു. കേസില്‍ എട്ട് പ്രതികളാണുള്ളത്. ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാന്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു. പ്രേമന്, ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ് ഐ പി. നാരായണന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാക്യാരയിലും പരിസരത്തും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു പ്രതി പിടിയിലാകുന്നത്.
മെയ് 11 ന് തിങ്കളാഴ്ച രാത്രിയാണ് ബന്ധുവിന്റെ മരണ വീട്ടിലേക്ക് സഹോദരന് ബാദുഷയോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഷാഹുല്‍ ഹമീദിനെ ഗ്രീന്‍വുഡ് പബ്ലിക് സ്കൂള്‍ പരിസരത്ത് റോഡില്‍ തടഞ്ഞ് നിര്‍ത്തി എട്ടംഗ സംഘം തടക്കടിച്ച് കൊലപ്പെടുത്തിയത്. ബാദുഷയും അക്രമത്തിനിരയായിരുന്നു.
Related News:
ഉദുമ ആറാട്ടുകടവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തലക്കടിയേറ്റ് മരിച്ചു
ഷാഹുല്‍ ഹമീദ് വധം: കൊലയ്ക്കുപയോഗിച്ച ഇരുമ്പ് പൈപ്പ് കണ്ടെടുത്തു
Keywords: Uduma, Kasaragod, Kerala, Accuse, Murder-case, Shahul Hameed murder: one arrested.
Advertisement: