എസ്.എഫ്.ഐയുടെ സ്വാഗത കമാനം നശിപ്പിച്ചതിന് കേസെടുത്തു
Jul 31, 2015, 10:44 IST
പെരിയ: (www.kasargodvartha.com 31/07/2015) കുണിയയിലെ ഉദുമ ആട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐയുടെ സ്വാഗത കമാനം നശിപ്പിച്ചതിന് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞദിവസം രാത്രിയാണ് സ്വാഗത കമാനം നശിപ്പിച്ചത്. പിറ്റേദിവസം സംഭവം ശ്രദ്ധയില്‍പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ കോളജ് പരിസരത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. എം.എസ്.എഫ്. പ്രവര്‍ത്തകരാണ് കമാനം നശിപ്പിച്ചതിന് പിന്നിലെന്ന് എസ്.എഫ്.ഐ. കേന്ദ്രങ്ങള്‍ ആരോപിച്ചു.
കുണിയയിലും സമീപ പ്രദേശമായ പെരിയാട്ടടുക്കത്തും രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റു സംഘടനകളുടേയും പ്രചാരണ ബോര്‍ഡുകളും പതാകകളും നശിപ്പിക്കപ്പെടുന്നത് പതിവാണ്. ഇതുമൂലം ഈ ഭാഗങ്ങളിലുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ക്കും പോലീസിനും തലവേദനയാവുകയാണ്.

Keywords: Periya, Kuniya, SFI, Kasaragod, Welcome arch, Gate, Kerala, SFI gate destroyed: Case registered.
Advertisement:
Advertisement: