കാണാതായ ഭര്‍തൃമതിയും മകനും മലപ്പുറത്ത്?
Jul 30, 2015, 14:59 IST
പെരിയ: (www.kasargodvartha.com 30/07/2015) കുണിയയില്‍ നിന്നും കാണാതായ 30 കാരിയായ ഭര്‍തൃമതിയും ആറ് വയസുകാരനായ മകനും മലപ്പുറത്തുണ്ടെന്ന് സൂചന. കുണിയ കപ്പണക്കാലിലെ ഷറഫുദ്ദീന്റെ ഭാര്യ റുഖിയ, മകന്‍ മുഹമ്മദ് ബിസ്‌റുദ്ദീന്‍ എന്നിവരാണ് മലപ്പുറത്തുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റുഖിയയെയും ബിസ്‌റുദ്ദീനെയും കാണാതായത്. രാവിലെ റുഖിയ കുട്ടിയേയുംകൂട്ടി ക്വാര്‍ട്ടേഴ്‌സില്‍നിന്നും ഇറങ്ങുകയും ഒരു ഓട്ടോയില്‍കയറി പോവുകയുമായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് ഉടമ ഇക്കാര്യം ഷറഫുദ്ദീനെ ഫോണിലൂടെ അറിയിച്ചത്. പിന്നീട് കുണിയയിലെത്തിയ ഷറഫുദ്ദീന്‍ പലയിടങ്ങളിലും ഭാര്യയേയും കുട്ടിയേയും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Periya, Malappuram, Searching in progress for missing house wife and child.
Advertisement: