സഫിയ വധം: ഹംസയും ഭാര്യയും കുറ്റക്കാര്‍; എ.എസ്.ഐ. ഗോപാലകൃഷ്ണനേയും ഇടനിലക്കാരനേയും വെറുതെവിട്ടു
Jul 14, 2015, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 14/07/2015) പ്രമാദമായ സഫിയ(14)വധക്കേസില്‍ ഒന്ന്, മൂന്ന്, നാല് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. രണ്ട് പ്രതികളെ വെറുതെവിട്ടു.
ഒന്നാം പ്രതിയും ഗോവയിലെ കരാറുകാരനുമായ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി. ഹംസ, ഭാര്യയും മൂന്നാം പ്രതിയുമായ മൈമൂന, നാലാം പ്രതിയും ഹംസയുടെ ബന്ധുവും കരാറുകാരനുമായ കുമ്പള ആരിക്കാടിയിയെ എം. അബ്ദുല്ല എന്നിവരെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. ഇതിന് മുമ്പ് പ്രതികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കും.
രണ്ടാം പ്രതിയും സഫിയയെ ജോലിക്കെത്തിച്ച ഇടനിലക്കാരനുമായ ദൊഡ്ഡപ്പള്ളി മൊയ്തു ഹാജിയേയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അഞ്ചാം പ്രതിയും ആദൂര്‍ എഎസ്‌ഐയായിരുന്ന ഉദുമ ബാരയിലെ ടി.എ. ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടു.
ഐ.പി.സി. 302, 361, 201, റെഡ് വിത്ത് 34, പ്രകാരം കൊലപാതകം, അന്യായമായി തടങ്കലില്‍ വെക്കല്‍, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളില്‍ ഹംസ പ്രതിയാണെന്ന് കോടതി കണ്ടെത്തി. ഐ.പി.സി. 361, 201, റെഡ് വിത്ത് 34 പ്രകാരം തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നിവയാണ് മൈമൂനക്കെതിരെ തെളിഞ്ഞത്. ഐ.പി.സി. 201, റെഡ് വിത്ത് 34 പ്രകാരം തെളിവ് നശിപ്പിക്കലിലാണ് അബ്ദുല്ല കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
സഫിയയെ ജോലിക്കെത്തിച്ച രണ്ടാംപ്രതി കര്‍ണാടക ദൊഡ്ഡപ്പള്ളിയിലെ മൊയ്തു ഹാജി, അഞ്ചാം പ്രതി എ.എസ്.ഐ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വിധി പ്രസ്താവിച്ചു.

Keywords: Safiya Murder Case, Accused, Kasaragod, Kerala, Court, Safiya murder case: accused found guilty, Advertisement Butterfly