city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം

കാസര്‍കോട്: (www.kasargodvartha.com 14/07/2015) മടിക്കേരി അയ്യങ്കേരിയിലെ നിര്‍ധന കുടുംബാംഗമായ മൊയ്തു- ആഇശ ദമ്പതികളുടെ മകള്‍ സഫിയ (14)യെ ഗോവയിലെ ഫ്ലാറ്റില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി വെട്ടിനുറുക്കി ഗോവയിലെ മല്ലോര അണക്കെട്ട് നിര്‍മ്മാണ സ്ഥലത്ത് കുഴിച്ചിട്ട കേസില്‍ ഒന്നാം പ്രതി ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാം.

ഐ പി സി 302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചെയ്തിരിക്കുന്നത് കേസിലെ പ്രതിയായ ഹംസ (52) മാത്രമാണ്. കൂടാതെ തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഹംസയ്‌ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. മൂന്നാം പ്രതിയായ  ഭാര്യ മൈമൂന (37) ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. 

തട്ടിക്കൊണ്ടു പോകല്‍, തടങ്കലില്‍ വെക്കല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് മൈമൂനയ്‌ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. നാലാം പ്രതിയും ഹംസയുടെ ഭാര്യാ സഹോദരനുമായ കുമ്പള ആരിക്കാടിയിലെ കരാറുകാരന്‍ എം. അബ്ദുല്ലയ്‌ക്കെതിരെ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച സഫിയ കേസ് കാസര്‍കോട്ടെ ജനസമൂഹം ഒന്നടങ്കം ഏറ്റെടുത്തതോടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയും അഞ്ചു പ്രതികളെയും പിടികൂടുകയും ചെയ്തത്. 

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടയാണ് ക്രൂരമായ കൊലപാതകം തെളിഞ്ഞത്. 2008 ജൂലൈ ഒന്നിനാണ് െ്രെകംബ്രാഞ്ച് ഒന്നാം പ്രതിയായ ഹംസയെ അറസ്റ്റ് ചെയ്തത്. 2006 ഡിസംബര്‍ 15ന് പാചകത്തിനിടെ സഫിയക്ക് തിളച്ചവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റെന്നും സ്വയംചികില്‍സിക്കാനുള്ള ശ്രമം വിജയിക്കാത്തതിനാല്‍ സഫിയയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡിസംബര്‍ 16നാണ് സഫിയയുടെ ശരീരം മൂന്നായി വെട്ടിമുറിച്ച് അണക്കെട്ട് നിര്‍മ്മാണ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് കുഴിച്ചുമൂടിയത്. വെട്ടി മുറിക്കുന്ന സമയത്ത് സഫിയക്് ജീവനുണ്ടായിരുന്നതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.പി ഫിലിപ്പിന്റേയും, ഡി.വൈ.എസ്.പി കെ.വി സന്തോഷ് കുമാറിന്റേയും സമര്‍ത്ഥമായ അന്വേഷണത്തിലാണ് സഫിയ കൊലപാതക കേസ് തെളിഞ്ഞത്. കേരളംതന്നെ ഉറ്റുനോക്കിയ ഈ കേസ് തെളിയിക്കപ്പെട്ടത് 2008 ജൂലൈ ഒന്നിനായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം മറ്റൊരു ജൂലൈ മാസത്തില്‍തന്നെയാണ് കേസിലെ പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം

ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം

ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം

ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം

ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia