city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഫിയ വധം: ഒന്നാംപ്രതി ഹംസയ്ക്ക് വധശിക്ഷ; മൈമൂനയ്ക്ക് 3 വര്‍ഷം വെറും തടവ്, അബ്ദുല്ലയ്ക്ക് 3 വര്‍ഷം കഠിന തടവ്

കാസര്‍കോട്: (www.kasargodvartha.com 16/07/2015) കോളിളക്കം സൃഷ്ടിക്ക സഫിയ(14)വധക്കേസില്‍ ഓന്നാം പ്രതിയും ഗോവയിലെ കരാറുകാരനുമായ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി. ഹംസ (52) യ്ക്ക് വധശിക്ഷയും 10 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമൂന (37) നയ്ക്ക് മൂന്ന് വര്‍ഷം വെറും തടവും, നാലാം പ്രതിയും ഹംസയുടെ ഭാര്യാ സഹോദരനും ഗോവയിലെ കരാറുകാരനുമായ കുമ്പള ആരിക്കാടിയിയെ എം. അബ്ദുല്ല (58) യ്ക്ക് മൂന്ന് വര്‍ഷം കഠിന തടവിനും കോടതി ശിക്ഷവിധിച്ചു. ഇരുവരും 5,000 രൂപ വീതം പിഴയും അടയ്ക്കണം.

കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ. ശക്തിധരനാണ് പ്രതിക് വധ ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കിയത്. കൊലക്കുറ്റത്തിനാണ് ഹംസയ്ക്ക് തൂക്കുകയറും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം കഠിനതടവും കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ആറുവര്‍ഷം കഠിനതടവും പുറമെ അനുഭവിക്കണം. 10 ലക്ഷം രൂപ പിഴ സംഖ്യയില്‍ നിന്ന് എട്ട് ലക്ഷം രൂപ സഫിയയുടെ മാതാ പിതാക്കള്‍ക്ക് നല്‍കണം. രണ്ട് ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടയ്ക്കണം. 10 ലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ ഹംസ മൂന്ന് വര്‍ഷം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം.

മൈമൂനയ്ക്ക് തെളിവ് നശിപ്പിച്ചതിന് മൂന്ന് വര്‍ഷവും കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മൂന്ന് വര്‍ഷവും തടവ് വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കൂടാതെ 5,000 രൂപ പിഴ അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികം തടവ് അനുഭവിക്കണം. നാലാം പ്രതി അബ്ദുല്ല 5,000 രൂപ പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. മൈമൂനയുടേയും അബ്ദുല്ലയുടേയും ശിക്ഷ നടപ്പാക്കുന്നത് ആഗസ്റ്റ് 16വരെ കോടതി നിര്‍ത്തിവെച്ചു. കേസില്‍ അപ്പീല്‍ നല്‍കാനാണ് കോടതി സമയം അനുവദിച്ചത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിച്ച ഹംസയെ വന്‍ പോലീസ് കാവലില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

കേസിലെ രണ്ടാം പ്രതിയും സഫിയയെ ജോലിക്കെത്തിച്ച ഇടനിലക്കാരനുമായ ദൊഡ്ഡപ്പള്ളി മൊയ്തു ഹാജി, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അഞ്ചാം പ്രതിയും ആദൂര്‍ എഎസ്‌ഐയായിരുന്ന ഉദുമ ബാരയിലെ ടി.എ. ഗോപാലകൃഷ്ണന്‍ എന്നിവരെ കോടതി ചൊവ്വാഴ്ച വെറുതെവിട്ടിരുന്നു.

സഫിയ വധം: ഒന്നാംപ്രതി ഹംസയ്ക്ക് വധശിക്ഷ; മൈമൂനയ്ക്ക് 3 വര്‍ഷം വെറും തടവ്, അബ്ദുല്ലയ്ക്ക് 3 വര്‍ഷം കഠിന തടവ്

Related News:
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് സഫിയ വിധി പാഠമാകണം: ജഡ്ജി

സഫിയ വധം: ഡി.വൈ.എസ്.പി. സന്തോഷിനും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറിനും കോടതിയുടെ അഭിനന്ദനം

സഫിയ വധം: ഒന്നാംപ്രതി ഹംസയ്ക്ക് വധശിക്ഷ; മൈമൂനയ്ക്ക് 3 വര്‍ഷം വെറും തടവ്, അബ്ദുല്ലയ്ക്ക് 3 വര്‍ഷം കഠിന തടവ്

സഫിയ വധം: വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത് സാങ്കേതിക തകരാര്‍ മൂലം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia