സഫിയ വധം: ഡി.വൈ.എസ്.പി. സന്തോഷിനും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറിനും കോടതിയുടെ അഭിനന്ദനം
Jul 16, 2015, 15:08 IST
കാസര്‍കോട്: (www.kasargodvartha.com 16/07/2015) സഫിയ വധക്കേസ് തെളിയിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.വി സന്തോഷ് കുമാറിനും കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറിനും കോടതിയുടെ അഭിനന്ദനം. അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഫോറന്‍സിക് വദഗ്ദ്ധ ഡോ. ഷേര്‍ലി വാസുദേവന്‍, തിരുവനന്തപുരത്തെ ഡോ. ശ്രീകുമാര്‍, ഡി.എന്‍.എ. പരിശോധന നടത്തിയ ലക്ഷ്മി ബാല സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സഹായം നല്‍കിയ ഗോവ പോലീസ് എന്നിവരേയും കോടതി പ്രത്യേകം അഭിനന്ദിച്ചു.
കേസിന്റെ അന്വേഷണം നടക്കുമ്പോള്‍ അത് വലിയ ചര്‍ച്ചയും മാധ്യമ ശ്രദ്ധയും നേടിയപ്പോള്‍ തന്റെ കഴിവുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് പ്രശസ്തനാകാന്‍ ഡി.വൈ.എസ്.പി. കെ.വി. സന്തോഷ് കുമാര്‍ തയ്യാറായിരുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുന്ന സമീപനമായിരുന്നു അദ്ദേഹം കൈകൊണ്ടത്. കേസ് അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മറ്റൊരു സംസ്ഥാനത്ത് നടന്ന കൊലപാതകം ഒന്നര വര്‍ഷത്തിന് ശേഷം പുറത്തുകൊണ്ടുവരികയും പ്രതിക്ക് തൂക്കുകയര്‍ ലഭിക്കാന്‍ കഴിയുന്ന രീതിയില്‍ അന്വേഷണം നടത്തുകയും ചെയ്ത ഡി.വൈ.എസ്.പി. സന്തോഷ് കുമാറിനെ എത്രപ്രശംസിച്ചാലും മതിയാവില്ലെന്ന് കോടതി പറഞ്ഞു.
ശാസ്ത്രീയമായ രീതിയിലാണ് കേസ് അന്വേഷിച്ച് അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ എത്തിച്ചത്. ഊണും ഉറക്കവും വെടിഞ്ഞ് നിയമത്തിന്റെ പഴുതുകളിലൂടെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്തവിധം തലനാരിക കീറി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറിനും കോടതി പ്രത്യേക അഭിന്ദനമാണ് നല്‍കിയത്. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞ പബ്ലിക് പ്രോസിക്യൂട്ടറുടെ ശ്രമങ്ങളെ കോടതി പ്രത്യേകം പുകഴ്ത്തി.
കോടതിക്ക് പുറത്ത് സമൂഹം കേസിനെ നോക്കിക്കാണുന്നതിനെകുറിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിചാരണ ഘട്ടങ്ങളിലെല്ലാം വിവരങ്ങള്‍ അദ്ദേഹം സമൂഹത്തെ അറിയിച്ചുകൊണ്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനിലും പബ്ലിക് പ്രോസിക്യൂട്ടറിലും വിശ്വാസമര്‍പ്പിച്ച പൊതുസമൂഹത്തിന് ആ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്. സഫിയ കേസ് പുറത്തുകൊണ്ടുവരാന്‍ സമര രംഗത്തുണ്ടായിരുന്ന ആക്ഷന്‍ കമ്മിറ്റിയുടെ ശ്രമങ്ങളേയും കോടതി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന് കോടതി നേരത്തെ പ്രതികള്‍ക്ക് ശിക്ഷ നല്‍കാനുള്ള വാദത്തിനിടെ എടുത്തുപറഞ്ഞിരുന്നു.
അന്യസംസ്ഥാനക്കാരായ സഫിയയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവരെ അവഹേളിക്കുകയും പിതാവിനെ ലോക്കപ്പിലാക്കുന്ന സമീപനവുമാണ് ലോക്കല്‍ പോലീസ് സ്വീകരിച്ചതെന്ന് കോടതി ശിക്ഷനല്‍കുന്നതിനുള്ള വാദംകേള്‍ക്കുന്നതിനിടയില്‍ വ്യക്തമാക്കിയിരുന്നു. വിചാരണഘട്ടത്തില്‍ സഫിയയുടെ മാതാപിതാക്കള്‍ അവര്‍ക്ക് പോലീസ് സ്‌റ്റേഷനിലുണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു.

Related News:
സഫിയ വധം: ഒന്നാംപ്രതി ഹംസയ്ക്ക് വധശിക്ഷ; മൈമൂനയ്ക്ക് 3 വര്‍ഷം വെറും തടവ്, അബ്ദുല്ലയ്ക്ക് 3 വര്‍ഷം കഠിന തടവ്
സഫിയ വധം: വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത് സാങ്കേതിക തകരാര്‍ മൂലം
സഫിയ വധം: ശിക്ഷ നല്‍കുന്നതിനുള്ള വാദം പൂര്‍ത്തിയായി; വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി
ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം
സഫിയ വധം: ഹംസയും ഭാര്യയും കുറ്റക്കാര്‍; എ.എസ്.ഐ. ഗോപാലകൃഷ്ണനേയും ഇടനിലക്കാരനേയും വെറുതെവിട്ടു
സഫിയ കേസിന്റെ നാള്‍വഴികള്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Murder, Murder-case, Safia murder case, Accused, Hamza, Safia case: PP and DYSP appreciated, Advertisement Rossi Romani
Advertisement: