പള്ളിയില്‍ തറാവീഹ് നമസ്‌കാരം നടന്നു കൊണ്ടിരിക്കെ മുകള്‍ നിലയിലെ ഖത്തീബിന്റെ മുറി കുത്തിത്തുറന്ന് മൊബൈലും റാഡോ വാച്ചും പണവും കവര്‍ന്നു
Jul 11, 2015, 10:33 IST
കുമ്പള: (www.kasargodvartha.com 11/07/2015) പള്ളിയില്‍ തറാവീഹ് നമസ്‌കാരം നടന്നു കൊണ്ടിരിക്കെ മുകള്‍ നിലയിലെ ഖത്തീബിന്റെ മുറി കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകളും റാഡോ വാച്ചും പണവും കവര്‍ന്നു. കുമ്പള ടൗണിലെ ബദര്‍ ജുമാസ്ജിദ് ഖത്തീബ് ഉമര്‍ ഹുദവിയുടെ മുറിയിലാണ് കവര്‍ച്ച നടന്നത്.
വെള്ളിയാഴ്ച രാത്രി 8.30 നും 9.30 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. താഴെ പള്ളിയില്‍ തറാവിഹ് നമസ്‌കാരം കഴിഞ്ഞ് ഖത്തീബ് മുറിയിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. 11,500 രൂപ, 40,000 രൂപ വിലവരുന്ന റാഡോ വാച്ച് 12,000 രൂപ വിലവരുന്ന സാംസംഗ് മൊബൈല്‍ ഫോണ്‍, 4,000 രൂപ വിലവരുന്ന നോക്കിയ മൊബൈല്‍ ഫോണ്‍ എന്നിവയാണ് കവര്‍ച്ച ചെയ്തത്.
കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ഖത്തീബിന്റെ മുറിയില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് മൊബൈല്‍ ഫോണും 12,500 രൂപയുമാണ് കവര്‍ന്നത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ജമാഅത്ത് സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രി 8.30 നും 9.30 നും ഇടയില്‍ പള്ളിയില്‍ നിന്നും ഇറങ്ങിവരുന്നവരുടെ ദൃശ്യം പോലീസിന്റെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരിക്കാമെന്ന ധാരണയിലാണ് പോലീസ്. ഇത് പരിശോധിച്ചു വരികയാണ്. പള്ളിക്കഭിമുഖമായാണ് പോലീസിന്റെ സി.സി.ടി.വി ക്യാമറയുള്ളത്. അതുകൊണ്ട് തന്നെ പ്രതിയെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kumbala, Robbery, Masjid, Police, Complaint, Case, CCTV, Robbery in Imam's room.
Advertisement: