പനയാലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ സ്വര്‍ണം കവര്‍ന്നു
Jul 21, 2015, 10:30 IST
ബേക്കല്‍: (www.kasargodvartha.com 21/07/2015) പനയാലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പള്ളിക്കര പെട്രോള്‍ പമ്പില്‍ ജീവനക്കാരനായ പനയാല്‍ മാപ്പിലങ്ങാട്ടെ കുമാരന്‍ നായരുടെ വീട്ടില്‍ നിന്നാണ് രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുമാരന്‍ നായര്‍ രാവിലെ പതിവുപോലെ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് ഭാര്യയും മക്കളും വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നു. വീടിന്റെ താക്കോല്‍ പുറത്തായിരുന്നു വെച്ചിരുന്നത്. ഭാര്യ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായി.
വിവരമറിഞ്ഞ് ബേക്കല്‍ എസ്‌ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. കുമാരന്‍ നായരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

Keywords : Bekal, kasaragod, Kerala, Robbery, Gold, Police, Case, House Robbery,