പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; അഡീഷണല്‍ എസ്.ഐയ്ക്കും പോലീസ് കോണ്‍സ്റ്റബിളിനും പരിക്ക്
Jul 23, 2015, 13:21 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23/07/2015) പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അഡീഷണല്‍ എസ്.ഐയ്ക്കും പോലീസ് കോണ്‍സ്റ്റബിളിനും പരിക്കേറ്റു. ചന്തേര പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. സി.പി. ശശിധരന്‍ (52), എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ കരിവെള്ളൂരിലെ ഉദിനൂറിലെ കലേഷ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിത്തി വെളളാപ്പില്‍വെച്ചാണ് അപകടം സംഭവിച്ചത്. ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച ജീപ്പിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. നെറ്റിക്ക് ഗുരുതരമായി പരിക്കേറ്റ അഡീഷണല്‍ എസ്.ഐയെ ആദ്യം തൃക്കരിപ്പൂര്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കലേഷിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Trikaripur, Jeep, Police, Accident, Injured, Electric post, Police officers injured in accident, Royal Silks.