പതിനഞ്ചുകാരനെ കണ്ടെത്തിയില്ല; വിദ്യാനഗര്‍ പോലീസ് സംഘം കോഴിക്കോട്ട് നിന്ന് മടങ്ങി
Jul 27, 2015, 11:13 IST
കാസര്‍കോട്: (www.kasargodvartha.com 27/07/2015) ചെറിയ പെരുന്നാളിന് തലേ ദിവസം കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. പെരുന്നാളിന് വസ്ത്രങ്ങളെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ്‌വീട്ടില്‍ നിന്നിറങ്ങിയ മധൂര്‍ പട്ളയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ ബിലാലിനെ പിന്നീട് കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ ബിലാല്‍ കോഴിക്കോട്ടുണ്ടെന്ന സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അഡീഷണല്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട്ടേക്ക് പോവുകയും ചെയ്തു.
താന്‍ കോഴിക്കോട്ടുള്ളതായി ഏതോ ഫോണില്‍ നിന്നും ബിലാല്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. ഈ നമ്പര്‍ ഉപയോഗിച്ച് പോലീസ് കോഴിക്കോട്ട്് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരുവിവരവും കിട്ടിയില്ല. മൂന്നുദിവസത്തോളം കോഴിക്കോട്ട് തങ്ങിയ ശേഷമാണ് പോലീസ് സംഘം തിരിച്ചെത്തിയത്.
ബിലാലിനെ കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന വീട്ടുകാര്‍ ഇപ്പോള്‍ ആകെ നിരാശയിലാണ്. ഇതോടെ കുട്ടിയുടെ തിരോധാനനത്തില്‍ ദുരൂഹത വര്‍ദ്ധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Related News:
പെരുന്നാളിന് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 കാരനെ കാണാതായി
കാസര്‍കോട്ട് നിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ പോലീസ് സംഘം കോഴിക്കോട്ട്
Advertisement:

Keywords : Kasaragod, Kerala, Missing, Police, Investigation, Kozhikode, Hotel, Vidya Nagar, Madhur, Bilal.
Advertisement: