പള്ളഞ്ചി പാലത്തിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു; മലയോരജനത ആഹ്ലാദത്തില്‍
Jul 30, 2015, 13:10 IST
മുള്ളേരിയ: (www.kasargodvartha.com 30/07/2015) മുള്ളേരിയ, അഡൂര്‍ പ്രദേശങ്ങളെ കുറ്റിക്കോലുമായും ദേലംപാടിയുമായും ബന്ധിപ്പിക്കുന്ന പള്ളഞ്ചി പാലത്തിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മലയോരജനതയുടെ ചിരകാല അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്.
നബാര്‍ഡിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്താണ് പള്ളഞ്ചിയില്‍ പാലം നിര്‍മ്മക്കുന്നത്. കൈവരിയില്ലാത്ത ഇപ്പോഴത്തെ പാലത്തിലൂടെ മഴക്കാലത്ത് യാത്രചെയ്യാന്‍ സാധിക്കാറില്ല. പാലം കവിഞ്ഞ് വെള്ളം ഒഴുകുന്നതിനാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ പലപ്പോഴും ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം പരിഹാരമായി പുതിയ പാലം വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടുവരികയായിയരുന്നു.
പുതിയ പാലം യാഥാര്‍ത്ഥ്യമായാല്‍ അഡൂര്‍, പാണ്ടി, കൊറ്റുമ്പ, കുറ്റിക്കോല്‍ പഞ്ചായത്തിലെ കുറ്റിക്കോല്‍, പരപ്പ, ബേത്തൂര്‍പാറ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും. ദേലമ്പാടി പഞ്ചായത്തിന്റെ മുഖഛായതന്നെ മാറ്റാന്‍ പുതിയ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാകും. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമനും പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നിവേദനങ്ങളും മറ്റുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
കൈവരിയില്ലാത്ത പലാത്തിലൂടെ മഴക്കാലത്ത് യാത്രചെയ്യുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ ഭയം സൃഷ്ടിച്ചിരുന്നു. രക്ഷിതാക്കള്‍ മഴക്കാലത്ത് ഇതുവഴി കുട്ടികളെ സ്‌കൂളിലേക്ക് അയക്കാനും തയ്യാറാകാത്ത സ്ഥിതിയാരുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പുതിയപാലം വരുന്നതോടെ വന്‍ വികസന കുതിപ്പിനാണ് മലയോരപ്രദേശം കാത്തിരിക്കുന്നത്.

Keywords: Mulleria, Adoor, Kuttikol, Kasaragod, Kerala, Bridge, New Bridge, Pallanji bridge comes
Advertisement:
Advertisement: