city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസിന്റെ പേര് 'ചന്ദ്രഗിരി എക്‌സ്പ്രസ്' എന്നാക്കണം: പി കരുണാകരന്‍ എം.പി

കാസര്‍കോട്: (www.kasargodvartha.com 22/07/2015) മംഗളൂരു- തിരുവന്തപുരം എക്‌സ്പ്രസ് ട്രെയിനിന് 'ചന്ദ്രഗിരി എക്‌സ്പ്രസ്' എന്നു നാമകരണം ചെയ്യണമെന്നു പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ .കെ മിട്ടലിനു സമര്‍പ്പിച്ച കത്തിലാണ് ഈ നിര്‍ദേശം.

വടക്കേ മലബാറിലെ ഏറ്റവും പ്രധാനപ്പെട്ടതും തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയതുമായ ചന്ദ്രഗിരി പുഴയെ ആസ്പദമാക്കിയാണ് ഈ പേര് നിര്‍ദേശിച്ചത്. വടക്കേ മലബാറിനെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മറ്റു നാല് ട്രെയിനുകള്‍ക്കും പേരുള്ളപ്പോള്‍ ഈ ട്രെയിന്‍ മംഗളൂരു എക്‌സ്പ്രസ് എന്നും തിരുവനന്തപുരം എക്‌സ്പ്രസ് എന്നെല്ലാമുള്ള വിളിപ്പേരിലാണുള്ളത്.
മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസിന്റെ പേര് 'ചന്ദ്രഗിരി എക്‌സ്പ്രസ്' എന്നാക്കണം: പി കരുണാകരന്‍ എം.പി

ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോഴും മറ്റും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുതിയ നാമകരണം പരിഹാരമാകും. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംപി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടു.


Keywords : Mangalore, Train, Kasaragod, Kerala, P. Karunakaran-MP, Chandrigiri, Chandragiri Express, MP demands renaming of Mangalore - Thiruvananthapuram express.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia