പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 15കാരി അനാഥമന്ദിരത്തില്‍; പ്രതികളില്‍ 3 പേര്‍ ഇപ്പോഴും വലയ്ക്ക് പുറത്ത്
Jul 31, 2015, 17:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/07/2015) പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 15കാരി അനാഥമന്ദിരത്തില്‍. കര്‍ണ്ണാടക സ്വദേശിനിയായ പെണ്‍കുട്ടിയാണ് പരപ്പയിലെ അനാഥമന്ദിരത്തില്‍ കഴിയുന്നത്. നാലുമാസം മുമ്പാണ് പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്.
മംഗല്‍പ്പാടി വാടകക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ബന്ധുവായ യുവാവാണ് ലൈംഗീക പീഡനത്തിനിരയാക്കിയ ശേഷം പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറിയത്. പെണ്‍കുട്ടി സ്‌കൂളില്‍ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പെണ്‍വാണിഭസംഘത്തിന്റെ വലയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുമ്പള പോലീസ് കേസെടുത്തത്. പോലീസ് അന്വേഷണത്തില്‍ കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കാസര്‍കോട്ടെയും മംഗളൂരുവിലെയും ലോഡ്ജുകളിലും വാടകക്വാര്‍ട്ടേഴ്‌സുകളിലും കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയും പിന്നീട് പെണ്‍വാണിഭസംഘത്തിന് കൈമാറുകയും ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയായിരുന്നു.
കര്‍ണാടക സ്വദേശിനിയായ ജാസ്മിന്‍ എന്ന സ്ത്രീ മുഖാന്തിരമാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വില്‍പ്പന നടത്തിയത്. കേസില്‍ കുമ്പള സി ഐ കെ.പി. സുരേഷ് ബാബു ജാസ്മിനെ അറസ്റ്റു ചെയ്തിരുന്നു. ജാസ്മിന്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.
കാസര്‍കോട്ടെ ലോഡ്ജില്‍ വെച്ച് ബന്ധുവായ യുവാവടക്കം നാല് യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിച്ചത്. ബന്ധുവായ യുവാവിനെ പോലീസ് പിടികൂടിയെങ്കിലും മറ്റു മൂന്നു പേര്‍ ഇപ്പോഴും പോലീസിന്റെ വലയ്ക്ക് പുറത്താണ്. ബന്ധുവായ യുവാവ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. പെണ്‍കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്ക് വില്‍ക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതാാണ് ജാസ്മിനെതിരെയുള്ള കേസ്.
പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തുകയും തുടര്‍ന്ന് പരവനടുക്കത്തെ മഹിളാമന്ദിരത്തിലേക്ക്് മാറ്റുകയുമായിരുന്നു. കുറച്ചുനാള്‍ ഇവിടെ കഴിഞ്ഞ പെണ്‍കുട്ടിയെ പിന്നീടാണ് പരപ്പയിലെ അനാഥമന്ദിരത്തിലേക്ക് മാറ്റിയത്. കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലാകാത്തതിനാല്‍ കോടതിയിലെ കുറ്റപത്രസമര്‍പ്പണത്തിന് കാലതാമസമുണ്ടാകും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Molestation, Accuse, arrest, Police, Molestation accused out of police net.
Advertisement: