പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി
Jul 21, 2015, 13:50 IST
അഡൂര്‍: (www.kasargodvartha.com 21/07/2015) പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയാടി ഗോളിത്തടുക്കയില്‍ വെച്ചാണ് കുമ്പള പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐയും മുള്ളേരിയ സ്വദേശിയുമായ നാരായണ നായ്ക്കിന്റെ (52) മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കണ്ടെത്തിയത്.
മൂന്നുദിവസമായി എസ് ഐയെ കണ്ടെത്തുന്നതിനായി പോലീസും ഫയര്‍ഫോഴ്‌സും കണ്ണൂരില്‍ നിന്നുമെത്തിയ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ എസ് ഐ സഞ്ചരിച്ച ബൈക്ക് അപകടം നടന്ന പള്ളങ്കോട് പള്ളത്തൂര്‍ പാലത്തിനു 10 മീറ്റര്‍ അകലെ വെച്ച് കണ്ടെത്തിയിരുന്നു. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്റേയും ഡി വൈ എസ് പി ടി പി രഞ്ജിത്ത് ആദൂര്‍ സി ഐ എ സതീഷ്‌കുമാര്‍, എസ് ഐ ദയാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.
പെരുന്നാള്‍ദിനമായ ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് ദേലംപാടിയിലെ തറവാട്ടുവീട്ടില്‍ നിന്നും മടങ്ങും വഴി പള്ളത്തൂര്‍ പാലത്തില്‍ നിന്നും ഒഴുക്കില്‍പെട്ട് നാരായണ നായ്ക്കിനെ കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് മലവെള്ളം പാലം കവിഞ്ഞൊഴുകിയിരുന്നു. ബൈക്കിനു പിറകില്‍ തേങ്ങ നിറച്ച ചാക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൈവരിയില്ലാത്ത പാലത്തിലൂടെയുള്ള ബൈക്ക് യാത്ര അപകടത്തിന് കാരണമാകുമായിരുന്നു.
കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ആറു പേരടങ്ങുന്ന മുങ്ങല്‍ വിദഗ്ദ്ധരെത്തി
ദുരന്തങ്ങള്‍ വേട്ടയാടുന്നു; കുമ്പള പോലീസ് സ്‌റ്റേഷന്‍ ശോകമൂകം
പുഴയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം; അഡീ. എസ്.ഐക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി
ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി
Keywords: Kasaragod, Kerala, Police, Bike, Missing Police officer's dead body found, Saree palace
Advertisement:
മൂന്നുദിവസമായി എസ് ഐയെ കണ്ടെത്തുന്നതിനായി പോലീസും ഫയര്‍ഫോഴ്‌സും കണ്ണൂരില്‍ നിന്നുമെത്തിയ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ എസ് ഐ സഞ്ചരിച്ച ബൈക്ക് അപകടം നടന്ന പള്ളങ്കോട് പള്ളത്തൂര്‍ പാലത്തിനു 10 മീറ്റര്‍ അകലെ വെച്ച് കണ്ടെത്തിയിരുന്നു. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്റേയും ഡി വൈ എസ് പി ടി പി രഞ്ജിത്ത് ആദൂര്‍ സി ഐ എ സതീഷ്‌കുമാര്‍, എസ് ഐ ദയാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.
പെരുന്നാള്‍ദിനമായ ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് ദേലംപാടിയിലെ തറവാട്ടുവീട്ടില്‍ നിന്നും മടങ്ങും വഴി പള്ളത്തൂര്‍ പാലത്തില്‍ നിന്നും ഒഴുക്കില്‍പെട്ട് നാരായണ നായ്ക്കിനെ കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് മലവെള്ളം പാലം കവിഞ്ഞൊഴുകിയിരുന്നു. ബൈക്കിനു പിറകില്‍ തേങ്ങ നിറച്ച ചാക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൈവരിയില്ലാത്ത പാലത്തിലൂടെയുള്ള ബൈക്ക് യാത്ര അപകടത്തിന് കാരണമാകുമായിരുന്നു.
Related News: