മഞ്ചേശ്വരത്ത് അപകടം നടന്നത് എങ്ങനെ? സംശയങ്ങള്‍ ബാക്കി
Jul 14, 2015, 18:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 14/07/2015) മഞ്ചേശ്വരം കുഞ്ചത്തൂര്‍ പഴയ ആര്‍ ടി ഒ ചെക്ക്‌പോസ്റ്റിന് സമീപം ഡിഗ്രീ വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടം സംബന്ധിച്ചുള്ള സംശയങ്ങള്‍ നീങ്ങിയില്ല. മംഗളൂരു മിലാഗ്രത് കോളജിലെ രണ്ടാം വര്‍ഷ പി യു സി വിദ്യാര്‍ത്ഥിയും കുഞ്ചത്തൂര്‍ പത്താംമൈല്‍ വില്ലേജ് ഓഫീസിന് സമീപത്തെ അബ്ദുര്‍ റസാഖ്‌സുഹറ ദമ്പതികളുടെ മകന്‍ സിനാന്‍ (18), മംഗളൂരു ബദ്രിയ കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കുഞ്ചത്തൂര്‍ മാസ്‌കോ ഹാളിന് പിറകുവശത്ത് കുച്ചിക്കാട്ടെ മുഹമ്മദ്ഖദീജ ദമ്പതികളുടെ മകന്‍ ശിഹാബ് (18) എന്നിവരാണ് ദാരുണമായി മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയ്ക്കാണ് അപകടം നടന്നത്. മംഗളൂരു ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ വരികയായിരുന്നു യുവാക്കള്‍. ഇതിനിടയിലാണ് അപകടം നടന്നത്. മറ്റൊരു സ്‌കൂട്ടറിലിടിച്ച ശേഷം അമിതവേഗതയിലെത്തിയ ടെമ്പോ വാന്‍ യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറിലുമിടിക്കുകയായിരുന്നുവെന്നും ഇടിയെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ദേഹത്ത് തലപ്പാടി-കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കയറിയിറങ്ങിയെന്നുമാണ് ആദ്യം ലഭിച്ച വിവരം. പ്രകോപിതരായ നാട്ടുകാര്‍ ബസ് തകര്‍ക്കുകയും ചെയ്തിരുന്നു. പോലീസ് ലാത്തി വീശിയാണ് അക്രമം നടത്തിയവരെ പിരിച്ചുവിട്ടത്.
എന്നാല്‍ അപകടം മറ്റൊരു രീതിയിലാണെന്നാണ് ഇപ്പോള്‍ സൂചന പുറത്തുവന്നിരിക്കുന്നത്. യുവാക്കള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിനെ ബസ് മറികടക്കാന്‍ ശ്രമിച്ചിരുന്നു. ഇത് യുവാക്കള്‍ ചോദ്യം ചെയ്തിരുന്നതായും ഇതിനു ശേഷം ബസ് ഡ്രൈവര്‍ മനപൂര്‍വ്വം ഇവരുടെ സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്ന വിവരവുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ദേഹത്ത് അമിതവേഗതയില്‍ വന്ന ടെമ്പോ വാന്‍ കയറി നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നുവെന്നുമാണ് ആരോപണം.
സംഭവത്തില്‍ മരിച്ച യുവാവിന്റെ ബന്ധുവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടത്തിവരികയുമാണെന്നാണ് മഞ്ചേശ്വരം പോലീസ് പറയുന്നത്. ദൃക്‌സാക്ഷികളില്‍ നിന്നും മൊഴിയെടുത്താല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാവുകയുള്ളൂവെന്നും മഞ്ചേശ്വരം പോലീസ് പറഞ്ഞു. മരിച്ച സിനാന്റെ സഹോദരങ്ങള്‍: ഷാനവാസ്, സലീം, സഫ് വാന്‍, സമീര്‍, ജലീല്‍, സുഹാന, സലീന, സമീന.
ശിഹാബിന്റെ അനുജന്‍ ശിബാന്‍. സഹോദരിമാര്‍: സബീന, സജ്‌ന. സിനാന്‍ സംഭവസ്ഥലത്തു വെച്ചും ശിഹാബ് മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Family, Accident, General Hospital, Mortuary, Accident, Manjeshwaram accident: How it happened.
Advertisement: