മാങ്ങാട്ടുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കാന്‍ സി.പി.എമ്മിന്റെ പൊതുയോഗം വൈകിട്ട്
Jul 13, 2015, 12:50 IST
ഉദുമ: (www.kasargodvartha.com 13/07/2015) മാങ്ങാട്ട് ഇതുവരെയുണ്ടായ സംഭവങ്ങള്‍ വിശദീകരിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് പൊതുയോഗം നടക്കും. വൈകുന്നേരം നാല് മണിക്കാണ് മാങ്ങാട്ട് സി.പി.എമ്മിന്റെ വിശദീകരണയോഗം നടക്കുന്നത്.
സി.പി.എം. ബാര ലോക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വിശദീകരണയോഗത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി വി.പി.പി. മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിക്കും.
മാങ്ങാട്ടുണ്ടായ പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയതോടെയാണ് സി.പി.എം. വിശദീകരണയോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ശക്തമായ പോലീസ് കാവല്‍ വിശദീകരണയോഗത്തിന് ഏര്‍പെടുത്തിയിട്ടുണ്ട്. സി.പി.എം. പ്രവര്‍ത്തകന്റെ മുഖത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുകവലിച്ച് ഊതി എന്ന കാരണത്താലാണ് മാങ്ങാട്ട് വലിയ സംഘര്‍ഷം ഉണ്ടായത്.
നിരവധി വാഹനങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസ് ശക്തമായ നടപടി സ്വീകരിച്ചാണ് അക്രമം അടിച്ചമര്‍ത്തിയത്. ആരാധനാലയത്തിന് നേരെ അക്രമം ഉണ്ടാവുകയും മറ്റൊരു ആരാധനാലയം അശുദ്ധമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ കേസുകളുടെ അന്വേഷണം പോലീസിലെ സ്‌പെഷ്യല്‍ ടീമിനെയാണ് ഏല്‍പിച്ചിട്ടുള്ളത്.
കേസിലെ പ്രതികളെ അറസ്റ്റുചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നേരത്തെ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ആക്ഷന്‍ കമ്മിറ്റി നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് എസ്.പിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈമാസം അവസാനത്തേക്ക് മാറ്റിയിരുന്നു.