ഗള്‍ഫുകാരന്‍ ക്ഷേത്ര പരിസരത്തെ കിണറില്‍ മരിച്ച നിലയില്‍
Jul 26, 2015, 12:45 IST
പെരിയ: (www.kasargodvartha.com 26/07/2015) നീലേശ്വരം സ്വദേശിയായ ഗള്‍ഫുകാരനെ പെരിയ പെരിയോക്കി ക്ഷേത്ര പരിസരത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗള്‍ഫുകാരനായ നീലേശ്വരം വട്ടപ്പൊയിലിലെ അശോകനെ (43)യാണ് പെരിയോക്കി ക്ഷേത്ര വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 6.30 മണിയോടെ ക്ഷേത്രത്തില്‍ അടിച്ചുവാരാന്‍ വന്ന സ്ത്രീയാണ് കിണറില്‍ പുരുഷന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും കാഞ്ഞങ്ങാട്ട് നിന്നും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയും ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
മരിച്ചത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് മരിച്ചത് അശോകനാണെന്ന് തിരിച്ചറിഞ്ഞത്. ഈയിടെയാണ് അശേകന്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. പെരിയയിലെ ഭാര്യാവീട്ടിലേക്ക് ശനിയാഴ്ച അശോകന്‍ വന്നിരുന്നു. വൈകുന്നേരത്തോടെ യുവാവ് ഭാര്യാ വീട്ടില്‍ നിന്നിറങ്ങുകയും ചെയ്തിരുന്നു.
അശോകന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയുന്നു. രേണുകയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
Keywords: Kasaragod, Kerala, Periya, Death, Well, Gulf, Man found dead in well.
Advertisement: