കുമ്പള - ഉപ്പള ദേശീയ പാതയുടെ ശോചനീയാവസ്ഥ; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
Jul 29, 2015, 23:58 IST
കുമ്പള: (www.kasargodvartha.com 29/07/2015) ദേശീയ പാതയില്‍ കുമ്പള മുതല്‍ ഉപ്പള വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് നാലിന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. ഓഗസ്റ്റ് നാലിന് മൂന്ന് മണിക്ക് കുമ്പള മീപ്രി സെന്ററിലാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം നടക്കുക.
ഏറ്റവും കുടുതല്‍ തിരക്കുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥ കാസര്‍കോട് വാര്‍ത്ത കഴിഞ്ഞയാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാര്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്തത്. കുമ്പള മുതല്‍ ഉപ്പള വരെ റോഡ് തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. ബൈക്ക് യാത്രക്കാരാണ് ഇതുമൂലം കൂടുതലായും അപകടത്തില്‍ പെടുന്നത്.
റോഡിന്റെ ശോചനീയാവസ്ഥയെ പരിഹസിച്ച് ഫ്ലക്‌സ് ബോര്‍ഡുയര്‍ത്തിയും, സോഷ്യല്‍ മീഡിയകളില്‍ പരിഹാസ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുമാണ് നാട്ടുകാര്‍ ഇതുവരെ പ്രതിഷേധിച്ചിരുന്നത്. ഇത് ഫലംകാണാതെ വന്നതോടെയാണ് സമര രംഗത്തേക്കിറങ്ങാന്‍ തീരുമാനമായത്.
ആരിഫ് മൊഗ്രാല്‍, കെ.എഫ് ഉഖ്ബാല്‍ ഉപ്പള, ലത്വീഫ് ജെ.എച്ച്.എല്‍, മുഹമ്മദ് ആനബാഗിലു, ആസിഫ് മുട്ടം, ഹനീഫ് ആരിക്കാടി, നിസാര്‍ പെര്‍വാര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. യോഗത്തില്‍ മുഴുവന്‍ പ്രദേശവാസികളും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords : Kasaragod, Kerala, National, Road, Road-damage, Natives, Protest, Uppala, National Highway.