എസ്.എഫ്.ഐ. പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചകേസില്‍ കെ.എസ്.യു - എം.എസ്.എഫ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Jul 19, 2015, 11:22 IST
ആദൂര്‍: (www.kasargodvartha.com 18/07/2015) പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ കെ.എസ്.യു - എം.എസ്.എഫ്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.
ചെര്‍ക്കളയിലെ ശഫീര്‍, അണങ്കൂരിലെ അവിനാഷ്, രാജേഷ്, ബാസിത്ത്, ഖാലിദ് എന്നിവരെയാണ് ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍ അറസ്റ്റുചെയ്തത്. ഇവരില്‍ അവിനാഷിനേയും ഷഫീറിനേയും കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രാജേഷ്, ബാസിത്ത്, ഖാലിദ് എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഒരു ഭാഗത്തും കെ.എസ്.യു. - എം.എസ്.എഫ്. പ്രവര്‍ത്തകര്‍ മറുഭാഗത്തുമായി സംഘടിച്ച് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയിലാണ് ഏതാനും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്. എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ശമ്മാസിന്റെ
പരാതിയിലാണ് പോലീസ് കേസെടുത്തത്.
Keywords: LBS Engineering College, Clash, Arrest, MSF, KSU, KSU - MSF workers arrested
Advertisement: