ട്രെയിനില്‍ കടത്തുകയായിരുന്ന അരക്കിലോ സ്വര്‍ണാഭരണങ്ങളുമായി കൊല്‍ക്കത്ത സ്വദേശി ആര്‍.പി.എഫ്. പിടിയില്‍
Jul 27, 2015, 13:27 IST
കാസര്‍കോട്: (www.kasargodvartha.com 27/07/2015) ട്രെയിനില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന അരക്കിലോ സ്വര്‍ണാഭരണങ്ങള്‍ ആര്‍.പി.എഫ്. പിടികൂടി. മുംബൈല്‍നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോക്മാന്യ തിലക് എക്‌സ്പ്രസിലെ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്തിരുന്ന കൊല്‍ക്കത്ത സ്വദേശി ബിബാഷി ഷെല്‍ഡര്‍ (25) എന്ന യുവാവില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. സഞ്ചിയിലാക്കി സൂക്ഷിച്ചിരുന്ന 10 വലിയ സ്വര്‍ണമാലകളാണ് പിടിച്ചെടുത്തത്.
Keywords: Gold Seized, Kerala, Kolkata native held with gold, Train, Police, Arrest, Advertisement Mahathma College.
Advertisement:
തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ ട്രെയിന്‍ കാസര്‍കോട്ട് എത്തിയപ്പോഴാണ് സ്വര്‍ണം പിടികൂടിയത്. ടി.ടി.ഇക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ആര്‍.പി.എഫിനെ വിവരം അറിയിക്കുകയായിരുന്നു. ആര്‍.പി.എഫ്. എ.എസ്.ഐ. എം. രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍. രാജേഷ് എന്നിവരെത്തി സ്വര്‍ണം പിടികൂടുകയായിരുന്നു. ലോക്കറ്റടക്കമുള്ളതാണ് സ്വര്‍ണമാലകള്‍. നികുതിവെട്ടിച്ച് ജ്വല്ലറികളിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് സംശയം.
ആര്‍.പി.എഫ്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അധികൃതരെത്തിയെങ്കിലും നികുതിവെട്ടിച്ച് കടത്തിയതായതിനാല്‍ വാണിജ്യ നികുതി അധികൃതര്‍ക്ക് സ്വര്‍ണം കൈമാറുകയായിരുന്നു. വാണിജ്യ നികുതി ഇന്റലിജന്‍സ് അസി. കമ്മീഷ്ണര്‍ കെ.വി. പത്മകുമാര്‍, ഓഫീസര്‍ രാധാകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍മാരായ മധു കരിമ്പില്‍, നിസാര്‍ കണ്ണൂര്‍, ഡ്രൈവര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ചേര്‍ന്നാണ് സ്വര്‍ണം കസ്റ്റഡിയിലെടുത്തത്. സ്വര്‍ണത്തിന്റെ തൂക്കം പരിശോധിച്ചശേഷം നികുതി ചുമത്തുമെന്ന് വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Advertisement: