മൂന്നുവയസുകാരനെ പിതാവ് കൊലപ്പെടുത്താന്‍ കാരണം ഭാര്യയോടുള്ള കൊടുംപക
Jul 23, 2015, 17:25 IST
രാജപുരം: (www.kasargodvartha.com 23/07/2015) പാണത്തൂര്‍ മൈലാട്ടി പട്ടികവര്‍ഗ കോളനിയിലെ രാജു മകന്‍ രാഹുലിനെ കൊലപ്പെടുത്താന്‍ കാരണം ഭാര്യ പത്മിനിയോടുള്ള അടങ്ങാത്ത പക. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ രാജു ഭാര്യയുമായി വഴക്കുകൂടിയിരുന്നു. പിന്നീട് ശാന്തനായ രാജു രാഹുലിനെ മടിയിലിരുത്തി ലാളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാര്യയോടുള്ള വിരോധം മൂലം ഇയാള്‍ പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് രാജു മൂന്നു വയസുകാരന്‍ രാഹുലിനെ ചിരവകൊണ്ട് കുത്തിയും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയത്.
മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ പത്മിനി മക്കളായ രാഹുലിനെയും എട്ടുമാസം പ്രായമുള്ള ആണ്‍കുട്ടിയെയും എടുത്ത് അയല്‍വീട്ടില്‍ അഭയം തേടിയിരുന്നു. ഇതിനു പിന്നാലെ പാഞ്ഞെത്തിയ രാജു മക്കളെ പിടിച്ചുവാങ്ങി ഈ വീട്ടില്‍കയറി വാതിലടച്ചു. എന്നാല്‍ സ്വന്തം മക്കളെ ഒന്നും ചെയ്യില്ലെന്നാണ് പത്മിനി വിചാരിച്ചത്. നിലവിളിച്ചപ്പോള്‍ ചെറിയ കുഞ്ഞിനെ പത്മിനിക്ക് എറിഞ്ഞുകൊടുത്ത് വീണ്ടും വാതിലടച്ചപ്പോഴും മൂത്തമകനെ കൊല്ലുമെന്ന് പത്മിനി കരുതിയില്ല. ദേഷ്യം മൂത്ത രാജു ഇതിനിടയില്‍ വീട്ടിലുണ്ടായിരുന്ന ചിരവകൊണ്ട് മകന്‍ രാഹുലിന്റെ തലയ്ക്കടിച്ചു. അരിശം തീരാതെ കഴുത്തുഞെരിച്ചു കൊന്നു.
കോളനിയിലെത്തിയ നൂറുകണക്കിനാളുകളില്‍ പലരും ഈ പിഞ്ചോമനയോട് ചെയ്ത ക്രൂരത സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. പത്മിനിയെ ആശ്വസിപ്പിക്കാനും ആര്‍ക്കും വാക്കുകളില്ലായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. പ്രതി രാജുവിനെ ചൊവ്വാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. രാജുവിനെ കോടതി രണ്ടാഴ്ചത്തേക്ക്്് റിമാന്റ് ചെയ്തു.
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തുന്നത് കണ്ടതിന്റെ വിറയല്‍ മാറാതെ പകച്ചുനില്‍ക്കുകയാണ് ചിറ്റയെന്ന മുത്തശ്ശി. മകന്‍ രാജു പേരക്കുട്ടിയെ രാഹുലിനെ ചിരവകൊണ്ട് അടിക്കുന്നതുകണ്ട് 90 വയസുകാരി ചിറ്റ പൊട്ടിക്കരഞ്ഞ് അരുതെന്ന് കേണിട്ടും വെറുതെവിട്ടില്ല. ഇയാള്‍ ചിറ്റക്കുനേരെയും തിരിഞ്ഞു. മുറിയുടെ മൂലയില്‍ പേടിച്ചു വിറച്ചിരുന്ന ചിറ്റ പ്രതി പുറത്തുപോയെന്ന് മനസിലാക്കിയപ്പോഴാണ് കുഞ്ഞിനെ വാരിയെടുത്തത്. അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു.
Related News:
മൂന്നു വയസുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് റിമാന്‍ഡില്‍
ആദ്യം മടിയിലിരുത്തി ലാളിച്ചു; പിന്നെ സ്വന്തം ചോരയെ കഴുത്തുഞെരിച്ചുകൊന്നു, ഫഹദിന് പിന്നാലെ നാടിനെ നടുക്കി മറ്റൊരു കൊലപാതകവും
പാണത്തൂരില്‍ പിഞ്ചുകുഞ്ഞിനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു
Keywords: Kasaragod, Kerala, Rajapuram, Murder-case, Father, Son, Husbands enmity to wife caused killing of child.
Advertisement:
പാണത്തൂരില്‍ പിഞ്ചുകുഞ്ഞിനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു
Advertisement: