ആദ്യം മടിയിലിരുത്തി ലാളിച്ചു; പിന്നെ സ്വന്തം ചോരയെ കഴുത്തുഞെരിച്ചുകൊന്നു, ഫഹദിന് പിന്നാലെ നാടിനെ നടുക്കി മറ്റൊരു കൊലപാതകവും
Jul 22, 2015, 15:20 IST
രാജപുരം: (www.kasargodvartha.com 22.07.2015) മൂന്നുവയസ്സുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം മലയോരമേഖലയെ ഒന്നടങ്കം നടുക്കി. രണ്ടാഴ്ച മുമ്പ് കല്ല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥി മുഹമ്മദ് ഫഹദിനെ (എട്ട്) സ്‌കൂളിലേക്ക് പോകുമ്പോള്‍ അയല്‍വാസി വിജയന്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കവും ഭീതിയും വേദനയും വിട്ടുമാറുന്നതിന് മുമ്പാണ് കാസര്‍കോട് ജില്ലയെ ഞെട്ടിപ്പിച്ചുകൊണ്ട് മറ്റൊരു കുട്ടി കൂടി ദാരുണമായി പിതാവിനാല്‍ കൊലചെയ്യപ്പെട്ടത്.
പാണത്തൂര്‍ മൈലാട്ടി കോളനിയിലെ മൂന്നുവയസ്സുകാരനായ രാഹുലിനെയാണ് പിതാവ് രാജു ചൊവ്വാഴ്ച രാത്രി കഴുത്ത് ഞെരിച്ച് കൊന്നത്. രാജു എന്തിനാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് നാട്ടുകാര്‍ പരസ്പരം ചോദിക്കുന്നത്. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരനാണ് രാജുവെങ്കിലും സംഭവസമയത്ത് രാജു മദ്യപിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
മദ്യപിച്ചുവന്ന് രാജു സ്ഥിരമായി വീട്ടില്‍ ലഹളയുണ്ടാക്കാറുണ്ട്. ചൊവ്വാഴ്ച നേരത്തെ വീട്ടിലെത്തിയ രാജു രാഹുലിനോട് സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഇതിനിടയില്‍ ഭാര്യയുമായി വഴക്കിടുകയും ഭാര്യ രാഹുഹിലിനേയും എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞിനേയുമെടുത്ത് അയല്‍വാസിയായ മോഹനന്‍ എന്നയാളുടെ വീട്ടിലേക്ക് പോയിരുന്നു. അവിടേക്ക് രാജുവും പിന്നാലെയെത്തിയതോടെ ഭാര്യ പത്മിനി ഇളയകുട്ടിയേയുംകൊണ്ട് ഒരുമുറിയുടെ കതകടച്ചു. ഇതോടെ പുറത്തുണ്ടായിരുന്ന രാഹുലിനെ അവിടെയുണ്ടായിരുന്ന ചിരവകൊണ്ട് കുത്തുകയും കഴുത്ത് ഞെരിക്കുകയുമായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ബഹളംകേട്ട് ഓടിക്കൂടിയനാട്ടുകാര്‍ പ്രതി രാജുവിനെ പിടിച്ചുകെട്ടുകയും പോലീസില്‍ വിവരമറിയിച്ച് പ്രതിയെ കൈമാറുകയുമായിരുന്നു. മദ്യത്തിന് അടിമയായ രാജു വിഭ്രാന്തി പ്രകടിപ്പിച്ചുവന്നിരുന്നതായി വീട്ടുകാര്‍ പറയുന്നുണ്ട്. ഭാര്യയോടുള്ള ദേഷ്യം പ്രതി കുട്ടിയോട് തീര്‍ത്തതായാണ് പോലീസ് സംശയിക്കുന്നത്. പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

Keywords: Murder, Kasaragod, Panathur, Obituary, Child, Father, Liquor.