നഗ്‌നയായി മൊബൈല്‍ ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ വിസമ്മതിച്ച യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം
Jul 17, 2015, 19:06 IST
നീലേശ്വരം: (www.kasargodvartha.com 17/07/2015) പൂര്‍ണ്ണനഗ്‌നയായി മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യണമെന്ന ആവശ്യം നിരസിച്ച യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. തൃക്കരിപ്പൂര്‍ പടുവളത്തെ റിട്ട. അധ്യാപകന്‍ മാധവന്റെ മകള്‍ ഐശ്വര്യ(28)യ്ക്കാണ് മര്‍ദ്ദനമേറ്റത്.
സാരമായി പരിക്കേറ്റ ഐശ്വര്യയെ ചെറുവത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പയ്യന്നൂര്‍ രാമന്തളിയിലെ ഭര്‍തൃവീട്ടില്‍ വെച്ചാണ് ഐശ്വര്യയ്ക്ക് മര്‍ദ്ദനമേറ്റത്. ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് അഭിലാഷ് കിടപ്പുമുറിയില്‍ വെച്ച് മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത ശേഷം നഗ്‌നയായി പോസ് ചെയ്യാന്‍ ഐശ്വര്യയോടാവശ്യപ്പടുകയായിരുന്നു. ഇതിന് വിസമ്മതിച്ചപ്പോള്‍ യുവതിയെ അഭിലാഷ് ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നുവെന്നാണ് പരാതി.
തുടര്‍ന്ന് അവിടെ നിന്ന് ഇറക്കിവിടുകയും ചെയ്തു. അവശയായ ഐശ്വര്യ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ശേഷം പിന്നീട് അശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് അഭിലാഷ് ഐശ്വര്യയെ വിവാഹം ചെയ്തത്. സൗന്ദര്യം പോരെന്ന് പറഞ്ഞ് ഐശ്വര്യയെ അഭിലാഷ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരികയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Neeleswaram, Assault, Attack, complaint, husband, House wife assaulted by husband.
Advertisement: