യുവതി മകനെയും കൂട്ടി വീടുവിട്ടത് സ്ഥലത്തിന്റെ ആധാരവുമായി
Jul 29, 2015, 12:50 IST
പെരിയ: (www.kasargodvartha.com 29/07/2015) കുണിയയില്‍ 30 കാരിയായ ഭര്‍തൃമതി ആറ് വയസുള്ള മകനേയും കൂട്ടി വീടുവിട്ടത് പുല്ലൂര്‍ വില്ലേജിലുള്ള 9 സെന്റ് സ്ഥലത്തിന്റെ ആധാരവുമായി. കുണിയ കപ്പണക്കാലിലെ ഷറഫുദ്ദീന്റെ ഭാര്യ റുഖിയയാണ് മകന്‍ മുഹമ്മദ് ബിസ്‌റുദ്ദീനേയും കൂട്ടി കഴിഞ്ഞദിവസം വീടുവിട്ടത്.
ഷറഫുദ്ദീനും കുടുംബവും കപ്പണക്കാലിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. പത്തനംതിട്ടയില്‍ ജോലിചെയ്യുന്ന ഷറഫുദ്ദീന്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം രാവിലെ റുഖിയ കുട്ടിയേയുംകൂട്ടി ക്വാര്‍ട്ടേഴ്‌സില്‍നിന്നും ഇറങ്ങുകയും ഒരു ഓട്ടോയില്‍കയറി പോവുകയുമായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് ഉടമ ഇക്കാര്യം ഷറഫുദ്ദീനെ ഫോണിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുണിയയിലെത്തിയ ഷറഫുദ്ദീന്‍ പലയിടങ്ങളിലും ഭാര്യയേയും മകനേയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. റുഖിയയുടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് വീട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഷറഫുദ്ദീന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഗ്യാസ് സിലിണ്ടറും തയ്യല്‍ മിഷീനും പാത്രങ്ങളും മറ്റ് ഗൃഹോപകരണങ്ങളും റുഖിയ കൊണ്ടുപോയിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സ് പൂട്ടി താക്കോല്‍ ഉടമയെ ഏല്‍പ്പിക്കുമ്പോള്‍ താന്‍ ദൂര യാത്ര പുറപ്പെടുകുകയാണെന്നും ഭര്‍ത്താവ് എത്തിയാല്‍ താക്കോല്‍ ഏല്‍പ്പിക്കണമെന്നും അറിയിക്കുകയായിരുന്നു. ഇതിനിടെ കുണിയയിലെ ഒരു ഓട്ടോ ഡ്രൈവറുമായി റുഖിയക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചന പുറത്തു വന്നിട്ടുണ്ട്. ഈ യുവാവിനെ രണ്ട് ദിവസമായി കാണാനില്ല.
Keywords: Kasaragod, Kerala, Youth, House-wife, House wife taken document of land.
Advertisement: