വ്യാപാരിയുടെ മരണത്തില്‍ സംശയം; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്
Jul 23, 2015, 15:45 IST
ബേക്കല്‍: (www.kasargodvartha.com 23/07/2015) വ്യാപാരിയെ വീട്ടിനകത്തെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം. പള്ളിക്കര പൂച്ചക്കാട്ടെ ഹസൈനാറിനെ(52)യാണ് വ്യാഴാഴ്ച പുലര്‍ച്ചെ അടുക്കളയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഹസൈനാര്‍ കിടപ്പുമുറിയില്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ ഭാര്യ അടുക്കളയില്‍ പ്രഭാതഭക്ഷണം പാചകം ചെയ്യാന്‍ വന്നപ്പോഴാണ് ഹസൈനാറിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഹസൈനാറിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇതാണ് മരണത്തില്‍ സംശയം ഉയരാന്‍ കാരണം. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്‍ പറഞ്ഞു. മക്കള്‍: സാജിദ്, ഇര്‍ഷാദ്, ഷംസീര്‍, ആഷിഫ്, ആഷിഖ്.
Keywords: Kasaragod, Kerala, Bekal, Deadbody, Death, Hassainar's death: Dead body sent to postmortem.
Advertisement:
ഹസൈനാറിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇതാണ് മരണത്തില്‍ സംശയം ഉയരാന്‍ കാരണം. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്‍ പറഞ്ഞു. മക്കള്‍: സാജിദ്, ഇര്‍ഷാദ്, ഷംസീര്‍, ആഷിഫ്, ആഷിഖ്.
Related News:
വ്യാപാരി വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍
വ്യാപാരി വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍
Advertisement: