city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹക്കീം വധം: പയ്യന്നൂര്‍ ഹര്‍ത്താലില്‍ ജനം വലഞ്ഞു; പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയവര്‍ നിരാശരായി

പയ്യന്നൂര്‍: (www.kasargodvartha.com 30/07/2015) കൊലചെയ്യപ്പെട്ട ഹക്കീമിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുകയോ കേസ് സി.ബി.ഐക്ക് വിടുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത  പയ്യന്നൂര്‍ ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലില്‍ ജനം വലഞ്ഞു. ബുധനാഴ്ച അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് ജനം പൂര്‍ണമായും ദുരിതത്തിലായി. വ്യാഴാഴ്ച രാത്രി 12 മണിവരെയാണ് ഹര്‍ത്താല്‍.

വാഹന ഗതാഗതം തടഞ്ഞതുമൂലം ദേശീയപാതവഴി കാസര്‍കോട് - കണ്ണൂര്‍ ഭാഗങ്ങളിലേക്ക് കടന്നുപോകാന്‍ കഴിയാതെ വാഹന യാത്രക്കാര്‍ ബുദ്ധിമുട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍നിന്നും പാസ്‌പോര്‍ട്ടിനായി എത്താന്‍ ആവശ്യപ്പെട്ടതിനാല്‍ നൂറുകണക്കിനാളുകളാണ് രാവിലെതന്നെ സേവാകേന്ദ്രത്തിന് മുന്നിലെത്തിയത്.

എന്നാല്‍ സേവാകേന്ദ്രം തുറക്കാത്തതിനാല്‍ മണിക്കൂറുകളോളം കാത്തുനിന്ന് മടുത്ത പലരും മടങ്ങിപ്പോയി. ചിലര്‍ തലേന്ന് തന്നെ പയ്യന്നൂരില്‍ മുറിയെടുത്ത് തങ്ങിയവരാണ്. കാസര്‍കോട് നിന്നും മറ്റുദൂരപ്രദേശങ്ങളില്‍നിന്നും എത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ദേശീയ പാതയില്‍ വെള്ളൂര്‍ പാലത്തര പാലത്തിനും പയ്യന്നൂര്‍ പെരുമ്പ പാലത്തിനും അടുത്താണ് സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞത്. കടകമ്പോളങ്ങളും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല.

ഹര്‍ത്താലാണെന്നറിഞ്ഞിട്ടും തലേന്ന്‌പോലും പലര്‍ക്കും പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ഹാജരാകാന്‍ തീയ്യതി നല്‍കിയിരുന്നു. ഇത് അധികൃതരുടെ അലംഭാവമാണെന്നാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെത്തിയവര്‍ കുറ്റപ്പെടുത്തുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഫോണ്‍ നമ്പറും മറ്റെല്ലാവിവരങ്ങളും അപേക്ഷ സമയത്ത്തന്നെ സ്വീകരിക്കുന്നുവെന്നിരിക്കെ പാസ്‌പോര്‍ട്ട് ഓഫീസ് തുറക്കില്ലെങ്കില്‍ അക്കാര്യമറിയിച്ച് ഫോണ്‍ സന്ദേശമോ എസ്.എം.എസോ അയക്കാമായിരുന്നുവെന്നാണ് പാസ്‌പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ചോദിക്കുന്നത്.

ഹക്കീം വധം: പയ്യന്നൂര്‍ ഹര്‍ത്താലില്‍ ജനം വലഞ്ഞു; പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയവര്‍ നിരാശരായി


ഹക്കീം വധം: പയ്യന്നൂര്‍ ഹര്‍ത്താലില്‍ ജനം വലഞ്ഞു; പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയവര്‍ നിരാശരായി

  ഹക്കീം വധം: പയ്യന്നൂര്‍ ഹര്‍ത്താലില്‍ ജനം വലഞ്ഞു; പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയവര്‍ നിരാശരായി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia