ഒളിച്ചോടിയ 19 കാരിയും കാമുകനും കണ്ണൂരില്‍ പിടിയില്‍; നാടുവിടാനുള്ള ഇവരുടെ ശ്രമം പൊളിച്ചത് ബസ് ഡ്രൈവര്‍
Jul 8, 2015, 17:41 IST
അജാനൂര്‍: (www.kasargodvartha.com 08/07/2015) ഒളിച്ചോടിയ 19 കാരിയും കാമുകനും കണ്ണൂരില്‍ പിടിയിലായി. നാടുവിടാനുള്ള ഇവരുടെ ശ്രമം പൊളിച്ചത് കാഞ്ഞങ്ങാട്ടെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍. കൊളവയലിലെ 19കാരിയും അയല്‍വാസിയായ യുവാവുമാണ് പിടിയിലായത്. വീടുവിട്ട കമിതാക്കള്‍ കാഞ്ഞങ്ങാട്ടെത്തുകയും അവിടെ നിന്ന് കോഴിക്കോട്ടേക്ക് ബസ് കയറുകയുമായിരുന്നു. അതേ സമയം ഈ ബസില്‍ യാത്രക്കാരനായിരുന്ന കാഞ്ഞങ്ങാട്ടെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കണ്ണൂര്‍ താവക്കര എത്തിയപ്പോള്‍ അവിടത്തെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി ചെരിപ്പ് ധരിക്കാതെയാണ് ഉണ്ടായിരുന്നത്. ചൂരിദാറിന്റെ അടിഭാഗം ചെളി പറ്റിപ്പിടിച്ച നിലയിലുമായിരുന്നു. ഇതാണ് ടൂറിസ്റ്റ് ഡ്രൈവര്‍ക്ക് സംശയം തോന്നാനിടയായത്. താവക്കരയില്‍ വെച്ച് കമിതാക്കളെ പോലീസ് പിടികൂടുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് കൊളവയലില്‍ നിന്നും ഒളിച്ചോടിയെത്തിയതാണെന്ന് വിവരം ലഭിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ് യുവാവ്. കമിതാക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Police, Love, Kannur, Kanhangad, Question, Lovers, Eloped, Eloped lovers held.
Advertisement: