ആത്മനിര്‍വൃതിയുടെ സമാപ്തി കുറിച്ചെത്തിയ ഈദുല്‍ ഫിത്വര്‍ നാടെങ്ങും ആഘോഷിക്കുന്നു
Jul 18, 2015, 11:43 IST
കാസര്‍കോട്: (www.kasargodvartha.com 18.07.2015) അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍.... വലില്ലാഹില്‍ഹംദ്. പള്ളി മിനാരങ്ങളില്‍ നിന്നും തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. ആത്മനിര്‍വൃതിയുടെ സമാപ്തി കുറിച്ചെത്തിയ ഈദുല്‍ ഫിത്വാര്‍ നാടെങ്ങും ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാത്രി തന്നെ ഈദുല്‍ ഫിത്വറിന്റെ ആരവം മുഴങ്ങി, പെരുന്നാള്‍ ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങിയിരുന്നു.
30 നോമ്പും അഞ്ച് വെള്ളിയാഴ്ചയും കിട്ടിയ സന്തോഷത്തിലായിരുന്നു വിശ്വാസികള്‍. ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്തത് പട്ടിണിപ്പാവങ്ങള്‍ക്ക് ആശ്വാസമായി. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പായാണ് വിശ്വാസികള്‍ ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്തത്. തുടര്‍ന്ന് പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് എത്തി പള്ളിയിലെ ഇമാമുമാര്‍ ഖുതുബ പ്രഭാഷണത്തില്‍ ഒരു മാസം നോമ്പ് നോറ്റതിന്റെ പവിത്രത ജീവിതത്തിലുടനീളം കൊണ്ടുവരണമെന്നും അതിരുവിട്ട ആഘോഷം കൊണ്ട് ഒരു മാസം നേടിയ പുണ്യം പാഴായിപ്പോകുമെന്നും ഉദ്്‌ബോധിപ്പിച്ചു. ഗള്‍ഫ് നാടുകളില്‍ വെള്ളിയാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.
കാസര്‍കോട്ടെ ഈദ് ഗാഹിലും പെരുന്നാള്‍ നിസ്‌കാരം ഒരുക്കിയിരുന്നു. സ്ത്രീകളും കുട്ടികളും പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. നിസ്‌കാരം കഴിഞ്ഞ ശേഷം സൗഹാര്‍ദവും സ്‌നേഹവും പങ്കുവെക്കുന്ന തിരക്കിലായിരുന്നു. പിന്നീട് കുടുംബാദികളെ സന്ദര്‍ശിക്കുകയും സ്‌നേഹം കൈമാറുകയും ചെയ്തുവരുന്നു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് കുട്ടികളും വിവധ ഡിസൈനിംഗിലുള്ള മൈലാഞ്ചിയിട്ട് പെണ്‍കുട്ടികളും പെരുന്നാളിന് പൊലിമ കൂട്ടി.
രാവിലെ പെരുന്നാള്‍ നിസ്‌ക്കാരത്തിന് ശേഷം വീട്ടിലെത്തുന്നവര്‍ക്ക് വിവധതരം വിഭവങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ബിരിയാണിയും ഫ്രൈഡ് റൈസും നെയ്‌ച്ചോറും തുടങ്ങിയവയാണ് തയ്യാറാക്കിയിട്ടുള്ളത്. അന്യമതസ്തരും വിശ്വാസികള്‍ക്ക് ആശംസ അര്‍പിക്കാന്‍ വീടുകളിലെത്തുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പെടെ ഈദ് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദില്‍ ജി.എസ് അബ്ദുര്‍ റഹ് മാന്‍ മദനിയും ടൗണ്‍ മുബാറക്ക് മസ്ജിദ് ഇ.പി. മുഹമ്മദലിയും ടൗണ്‍ ഹസനതുല്‍ ജാരിയ (കണ്ണാടിപ്പള്ളി)യില്‍ ഖത്വീബ് അതീഖ് റഹ് മാന്‍ ഫൈസീവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സുന്നി സെന്ററില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറയും പെരുന്നാള്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി.
കാസര്‍കോട് ഇസ്ലാമിക് സെന്ററില്‍ നസര്‍ ചെറുകര,തളങ്കര കണ്ടത്തില്‍ ജുമാ മസ്ജിദില്‍ ഉസ്മാന്‍ മൗലവി, പടിഞ്ഞാര്‍ ഹൈദ്രോസ് മസ്ജിദില്‍ നൗഫല്‍ ഹുദവി കൊടുവള്ളി, ഉദുമ മാങ്ങാട് ജുമാ മസ്ജിദില്‍ ഖാലിദ് ഫൈസി ചേരൂര്‍, കളനാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖത്വീബ് അബുദുള്‍ ഖാദര്‍ മദനി പള്ളങ്കോട് എന്നിവര്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Visit, Woman, Children, Nellikunnu, MLA, Kerala.
Advertisement: