ഓട്ടോയില്‍ കഞ്ചാവും ചരസും കടത്തിയ ഡ്രൈവര്‍ പിടിയില്‍
Jul 13, 2015, 11:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2015) ഓട്ടോറിക്ഷയില്‍ കഞ്ചാവും ചരസും വില്‍പനയ്ക്കായികൊണ്ടുവന്ന ഡ്രൈവറെ എക്‌സൈസ് പിടികൂടി. പെരിയ ബസാര്‍ സ്വദേശി സന്തോഷിനെയാണ് (41) ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം പെരിയ ബസ് സ്റ്റോപ്പിനടുത്ത് ഓട്ടോയുമായെത്തിയ സന്തോഷ് കഞ്ചാവും ചരസും വില്‍പന നടത്താന്‍ തയ്യാറെടുത്ത് നല്‍ക്കുന്നതിനിടെ വിവരമറിഞ്ഞെത്തിയ എക്‌സൈസ് ഇയാളെ പിടികൂടുകയായിരുന്നു. സന്തോഷിന്റെ ഓട്ടോ റിക്ഷയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 24 ഗ്രാം കഞ്ചാവും 11 ഗ്രാം ചരസും കണ്ടെത്തി.
ഓട്ടോ റിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പെരിയയിലും പരിസരങ്ങളിലും കഞ്ചാവ് ഉള്‍പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സന്തോഷെന്ന് എക്‌സൈസ് പറഞ്ഞു. ഇതിന് മുമ്പും കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് സന്തോഷ്.