ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച് ദൃശ്യങ്ങള്‍ കണ്ട് രസിച്ചു; ഭര്‍ത്താവും സുഹൃത്തുക്കളും പിടിയില്‍
Jul 24, 2015, 14:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/07/2015) ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ച് ദൃശ്യങ്ങള്‍ കണ്ട് രസിച്ച ഭര്‍ത്താവും സുഹൃത്തുക്കളും പോലീസിന്റെ പിടിയിലായി. കല്ലൂരാവിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊളവയല്‍ സ്വദേശിനിയായ 30 കാരിയാണ് പരാതിക്കാരി.
സംഭവത്തില്‍ ഭര്‍ത്താവ് കല്ലൂരാവി പട്ടാക്കല്ലിലെ കൂലിത്തൊഴിലാളി ജുനൈദ്, ഓട്ടോ ഡ്രൈവര്‍മാരും സുഹൃത്തുക്കളുമായ കുറുന്തൂരിലെ അജി, ഒഴിഞ്ഞവളപ്പിലെ നാസര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് വര്‍ഷം മുമ്പാണ് യുവതിയെ ജുനൈദ് രണ്ടാം വിവാഹം കഴിച്ചത്. യുവതി ഭര്‍ത്താവിന്റെ മാതാപിതാക്കളോടും സഹോദരന്മാരോടുമൊപ്പമാണ് താമസിച്ചിരുന്നത്. ഇടക്കിടെ കൊളവയിലെ വീട്ടിലേക്ക് പോകാറുണ്ട്. ജുനൈദ് നേരത്തെ സക്കീന എന്ന യുവതിയെയാണ് വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്.
മൂന്ന് മാസം മുമ്പ് രാത്രിയില്‍ ജുനൈദ് ഭാര്യയെയും കൂട്ടി വീടിനടുത്തുള്ള കാറ്റാടികൂട്ടത്തില്‍ ചെന്നിരുന്നു. അവിടെ വച്ച് മൊബൈലില്‍ അജിയെ വിളിച്ചുവരുത്തി സുഹൃത്തിന് ഭാര്യയെ കാഴ്ച വെക്കുകയായിരുന്നു. അജി യുവതിയെ ബലാത്സംഗം ചെയ്യുന്നത് ഇയാള്‍ ടോര്‍ച്ച് അടിച്ച് കണ്ടു രസിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ചെറിയ പെരുന്നാളിന് കുറച്ച് ദിവസം മുമ്പും അജിയും നാസറും രാത്രിയില്‍ വീടിനടുത്തെത്തിയപ്പോള്‍ ജുനൈദ് ഭാര്യയെ ഓട്ടോയില്‍ നിര്‍ബന്ധിച്ചുകയറ്റി. അജിയാണ് ഓട്ടോ ഓടിച്ചിരുന്നത്. വീടിന് അല്‍പം ദൂരെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ തൊട്ടടുത്ത ഒരു പീടികയ്ക്കടുത്ത് ഓട്ടോ റിക്ഷ നിര്‍ത്തി വീണ്ടും സുഹൃത്തുക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തു. ഈ സമയവും ഭര്‍ത്താവ് ജുനൈദ് എല്ലാം കണ്ട് രസിക്കുകയായിരുന്നു.
സംഭവത്തില്‍ മാനസികമായി തളര്‍ന്ന യുവതി വിവരം പിന്നീട് സഹോദരിയെ അറിയിക്കുകയും ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിയുമായി എത്തുകയുമായിരുന്നു. യുവതി ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ്. യുവതിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. യുവതിയില്‍ നിന്നും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്( ഒന്ന്) കോടതി രഹസ്യമൊഴി എടുക്കുന്നതിന് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സി.ഐ. യു പ്രേമന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Police, complaint, case, Wife, Husband, Friends, Complaint against husband and friends.
Advertisement: