പാണത്തൂരില്‍ പിഞ്ചുകുഞ്ഞിനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു
Jul 22, 2015, 10:36 IST
രാജപുരം: (www.kasargodvartha.com 22/07/2015) പാണത്തൂര്‍ മൈലാട്ടികോളനിയില്‍ പിതാവ് പിഞ്ചുകുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു. മൈലാട്ടി കോളനിയിലെ രാജു-പത്മിനി ദമ്പതികളുടെ മകന്‍ മൂന്നുവയസ്സുകാരനായ രാഹുലാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ ശിശുഹത്യ നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പിതാവ് രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഭക്ഷണം കഴിച്ച ശേഷം രാഹുലിനെ കളിപ്പിച്ചുകൊണ്ടിരിക്കെ പൊടുന്നനെ രാജുവിന്റെ ഭാവം മാറുകയായിരുന്നു. അടുക്കളയില്‍ നിന്നും ചിരവയെടുത്തുകൊണ്ടുവന്ന് രാജു കുഞ്ഞിന്റെ ദേഹത്ത് കുത്തുകയും നിലവിളിച്ച കുഞ്ഞിന്റെ കഴുത്ത് ഞെരിക്കുകയുമായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷമാണ് രാജു കുഞ്ഞിന്റെ കഴുത്തിലെ പിടിവിട്ടത്.
പിന്നീട് രാഹുലുനെ മരിച്ച നിലയില്‍ കണ്ടെത്തിയ മാതാവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ രാജുവിനെ കെട്ടിയിട്ട ശേഷം രാജപുരംപോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. വെള്ളരിക്കുണ്ട് സി ഐ ടി പി സുമേഷ്, രാജപുരം എസ് ഐ രാജീവന്‍ വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘംസ്ഥലത്തെത്തിയതോടെ പ്രതിയെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. രാജുവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Keywords: Murder, Kasaragod, Panathur, Obituary, Child, Father, Liquor, Koolikkad trade Centre
Advertisement:
Advertisement: