വിസയ്ക്കു കെട്ടിവെച്ച തുക നല്‍കിയില്ലെന്നു പരാതി; പോലീസ് അന്വേഷണം തുടങ്ങി
Jul 13, 2015, 13:54 IST
കാസര്‍കോട്: (www.kasargodvartha.com 13/07/2015) വിസയ്ക്ക് കെട്ടിവെച്ച 50,000 രൂപയില്‍ ബാക്കിയുള്ള 18,000 രൂപ തിരിച്ചുനല്‍കിയില്ലെന്ന് പരാതി. ബെണ്ടിച്ചാലിലെ അബ്ദുല്ലയാണ് പരാതി നല്‍കിയത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് സ്ഥാപനങ്ങള്‍ നടത്തുന്ന ചേരൂര്‍ സ്വദേശിക്കെതിരെയാണ് പരാതി.
അബ്ദുല്ല ബെണ്ടിച്ചാലിന്റെ മകന്റെ വിസയ്ക്കുവേണ്ടി നാല് വര്‍ഷം മുമ്പ് ദുബൈ ലേബര്‍ ഓഫീസില്‍ കെട്ടിവെക്കേണ്ട 50,000 രൂപ നല്‍കിയിരുന്നു. വിസ ക്യാന്‍സലാകുമ്പോള്‍ തുക തിരിച്ചുനല്‍കുമെന്നായിരുന്നു ഉറപ്പ്. ഇതിന് ശേഷം ചേരൂര്‍ സ്വദേശിയുടെ ദുബൈയിലെ ഷോപ്പില്‍ മകന് ജോലിയും നല്‍കിയിരുന്നു. വിസയുടെ തുക മകന്റെ ശമ്പളത്തില്‍നിന്ന് പിടിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു.
മൂന്ന് വര്‍ഷക്കാലം അവിടെ മകന്‍ ജോലിചെയ്തിരുന്നു. ഇതിന് ശേഷം ചേരൂര്‍ സ്വദേശി കട മറ്റൊരാള്‍ക്ക് വില്‍ക്കുകയും അബ്ദുല്ല ബെണ്ടിച്ചാലിന്റെ മകന്റെ വിസ ക്യാന്‍സലാവുകയും ചെയ്തിരുന്നു. നേരത്തെ ലേബര്‍ ഓഫീസില്‍ കെട്ടിവെക്കാന്‍ നില്‍കിയിരുന്ന തുകയില്‍നിന്ന് 2,000 ദിര്‍ഹം (32,000 രൂപ) മാത്രമാണ് തിരിച്ചുനില്‍കിയതെന്ന് പരാതിയില്‍ വ്യക്തമാക്കി. ബാക്കി 18,000 രൂപ നല്‍കാതെ പലതവണ അവധിപറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. എസ്.പി, ഡി.വൈ.എസ്.പി, സി.ഐ. തുടങ്ങിയവര്‍ക്കും പരാതിനല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Police, Investigation, complaint, Cheating: complaint against business man.
Advertisement: