സിനിമ കണ്ട് മടങ്ങുകയായിരുന്ന സുഹൃത്തുക്കളെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി പണവും മൊബൈലും തട്ടിപ്പറിച്ചു
Jul 23, 2015, 13:36 IST
കാസര്‍കോട്: (www.kasargodvartha.com 23/07/2015) സിനിമ കണ്ട് മടങ്ങുകയായിരുന്ന സുഹൃത്തുക്കളെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി പണവും മൊബൈലും തട്ടിപ്പറിച്ചു. ചട്ടഞ്ചാലിലെ ഓട്ടോ ഡ്രൈവര്‍ ബണ്ടിച്ചാലിലെ പി.എം. അബുതാഹിര്‍, സുഹൃത്ത് ബെണ്ടിച്ചാലിലെ അബ്ദുല്‍ കബീര്‍ എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മൊബൈലും പണവും തട്ടിയെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, mobile, Robbery, Bike, Complaint, Police, Investigation, Cinema, Cash and mobiles snatched .
Advertisement:
ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. സിനിമ കണ്ട് ബൈക്കില്‍ മടങ്ങുകയായിരുന്ന അബൂതാഹിറിനെയും കബീറിനെയും ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം അണങ്കൂരില്‍ വെച്ച് തടഞ്ഞുനിര്‍ത്തി പണവും തട്ടിയെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അബൂതാഹിറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Advertisement: