ഭര്‍തൃമതിയെ വീട്ടില്‍ കയറി ശല്യം ചെയ്തതിന് യുവാവിനെതിരെ കേസ്
Jul 25, 2015, 11:15 IST
വിദ്യാനഗര്‍: (www.kasargodvartha.com 25/07/2015) ഭര്‍തൃമതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ശല്യം ചെയ്തതിന് യുവാവിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. നായന്മാര്‍മൂലയിലെ 27കാരിയായ ഭര്‍തൃമതിയുടെ പരാതിയിലാണ് പോലീസ് നായന്മാര്‍മൂലയിലെ റിയാസിനെതിരെ കേസെടുത്തത്.
കാസര്‍കോട് നഗരത്തിലെ വ്യാപാരിയുടെ ഭാര്യയെയാണ് ശല്യപ്പെടുത്തിയത്. ഭര്‍തൃപിതാവ് വൈകിട്ട് നാല് മണിയോടെ പള്ളിയില്‍ പോയപ്പോള്‍ യുവതിയും കുഞ്ഞും തനിച്ചിരിക്കുമ്പോഴാണ് റിയാസ് വീട്ടില്‍ അതിക്രമിച്ചു കയറിയത്. യുവതിയുടെ കൈക്ക് കടന്നുപിടിച്ച് ശല്യപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടയില്‍ യുവാവ് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Police, case, Youth, House, wife, House-wife, Case against youth for disturbing house wife.
Advertisement: