പോലീസിനെ അക്രമിച്ച കേസ്: പ്രതി പരീക്ഷയെഴുതാനെത്തിയപ്പോള്‍ പിടിയില്‍
Jul 11, 2015, 09:24 IST
ബോവിക്കാനം: (www.kasargodvartha.com 11/07/2015) പോലീസിനെ അക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പരീക്ഷയെഴുതാനെത്തിയപ്പോള്‍ അറസ്റ്റിലായി. പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും ചെര്‍ക്കള സ്വദേശിയുമായ ഷഫീര്‍ (23) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം കോളജിന് മുന്നില്‍ വെച്ച് വാറന്റ് പ്രതിയെ പിടികൂടുന്നതിനിടെ ഷഫീറും സംഘവും പോലീസിനെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഷഫീര്‍ വെള്ളിയാഴ്ച പരീക്ഷ എഴുതാനെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.
ആദൂര്‍ എസ്.ഐ. ടി.പി. ദയാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വിദ്യാനഗര്‍, ആദൂര്‍ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പെടെയുള്ള കേസുകള്‍ ഷഫീറിനെതിരെ നിലവിലുണ്ടെന്ന് ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സതീഷ് കുമാര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, arrest, Police, Examination, Attack, Assault, Assault case: student arrested.
Advertisement: