യുവതിയുടെ മരണം: അപകടം വരുത്തിയ ബസ് തകര്‍ത്തു, റോഡ് ഉപരോധിച്ചു
Jul 23, 2015, 17:57 IST
കാസര്‍കോട്: (www.kasargodvartha.com 23/07/2015) യുവതിയുടെ അപകട മരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം അപകടം വരുത്തിയ ബസ് തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം റോഡ് ഉപരോധിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നഗരത്തെ നടുക്കിയ അപകടമുണ്ടായത്.
അണങ്കൂരിലെ ഹനീഫിന്റെ ഭാര്യ റസിയ (28)യാണ് അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു ഇവരെ ബസ് ഇടിച്ചു തെറിപ്പിക്കുകയും തലയില്‍ ഇതേ ബസിന്റെ ടയര്‍ കയറിയിറങ്ങുകയുമായിരുന്നു.
അപകട വിവരമറിഞ്ഞ് കാസര്‍കോട് പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് സ്ഥലത്തെത്തി. ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. എസ്.പിയുമായി നഗരത്തിലുണ്ടായികുന്നവര് ചര്‍ച്ച നടത്തി. നടപടിയെടുക്കാമെന്ന് എസ്.പി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
അതിനിടയില്‍ നഗരത്തില്‍ ചില ബസുകള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ബസിലെ യാത്രക്കാരെ ഇറക്കി വിട്ടു. കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
Keywords: Accident, Road, Kasaragod, Kerala, Accident death, Accident: protest in NH.
Advertisement:

Related News:
Advertisement: