സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 8 ലിറ്റര്‍ ബീവറേജ് മദ്യം പിടികൂടി
Jul 31, 2015, 12:15 IST
ഉദുമ: (www.kasargodvartha.com 31/07/2015) സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് ലിറ്റര്‍ ബീവറേജ് മദ്യം എക്‌സൈസ് അധികൃതര്‍ പിടികൂടി. ഉദുമ റെയില്‍വേ ഗേറ്റിന് സമീപംവെച്ചാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മദ്യം പിടികൂടിയത്. മൂന്നാം കടവിലെ പി. ദാമോദരനെ (39) അറസ്റ്റുചെയ്തു.
ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍. 60 ഇ. 5282 നമ്പര്‍ മഹീന്ദ്ര ഡ്യൂറോ സ്‌കൂട്ടറും പിടികൂടി. ഹൊസ്ദുര്‍ഗ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം. പവിത്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. രാജീവന്‍, നൗഷാദ്, എം.വി. സുധീന്ദ്രന്‍ എന്നിവര്‍ചേര്‍ന്നാണ് മദ്യംകടത്തിക്കൊണ്ടുപോകുന്നത് പിടികൂടിയത്.

Keywords: Liquor, Seized, Udma, Kasaragod, Kerala, School, Excise, 8 Liter liquor seized.
Advertisement:
Advertisement: