മലയാളികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍തട്ടിയകേസില്‍ 3 പേര്‍കൂടി അറസ്റ്റില്‍; തട്ടിപ്പിന് ഉപയോഗിച്ചത് സ്ത്രീകളെ
Jul 31, 2015, 09:51 IST
മടിക്കേരി: (www.kasargodvartha.com 31/07/2015) കര്‍ണാടക മടിക്കേരിയില്‍ സ്ത്രീകളെ ഉപയോഗിച്ച് മലബാര്‍ മേഖലയിലെ വ്യാപാരികളെ ബ്ലാക്‌മെയില്‍ചെയ്ത് ഭീഷണിപ്പെടുത്തുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയുംചെയ്ത സംഘത്തിലെ മൂന്ന് പേര്‍കൂടി പോലീസ് പിടിയിലായി. വെങ്ങരയിലെ ടി.പി. മുഹമ്മദ് അഷ്‌റഫ്, വയനാട് സ്വദേശികളായ നൗഷാദ്, ജോര്‍ജ്, തളിപ്പറമ്പിലെ ബി.സി. മുസ്തഫ, കണ്ണൂര്‍ മൊവ്വഞ്ചേരിയിലെ റാസിഖ്, മുബാറക് എന്നിവരില്‍നിന്ന് പണംതട്ടിയകേസില്‍ പ്രതികളായ കര്‍ണാടക സുണ്ടിക്കൊപ്പ ഹൊസക്കോട്ടയിലെ കെ. അബ്ദുര്‍ റഹ്മാന്‍ (41), മടിക്കേരിയിലെ സഹോദരങ്ങളായ ഹക്കീം (33), മജീദ് (37) എന്നിവരെയാണ് മൈസൂര്‍ വിജയന നഗറില്‍വെച്ച് മടിക്കേരി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്.
കുറഞ്ഞവിലയ്ക്ക് വാഹനങ്ങള്‍, ഭൂമികച്ചവടം, പാട്ടത്തിന് ഭൂമി, റിയല്‍ എസ്റ്റേറ്റ് കച്ചവടം എന്നിവ നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മലയാളികളായ വ്യാപാരികളേയും നിക്ഷേപകരേയും കുടകിലേക്ക് കൊണ്ടുവന്ന് ഹോംസ്‌റ്റേകളില്‍ താമസിപ്പിക്കുകയും തുടര്‍ന്ന് സ്ത്രീകളെ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ചെയ്തശേഷം ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത സംഘത്തില്‍പെട്ടവരാണ് ഇവര്‍. വഞ്ചനയ്ക്കും ഭീഷണിക്കും ഇരയായവര്‍ കുടകിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതിനല്‍കുകയായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബന്ധം ഉപയോഗപ്പെടുത്തി സാമ്പത്തിക സ്ഥിതിയുള്ളവരേയും കച്ചവടത്തിലും മറ്റും നിക്ഷേപ താല്‍പര്യമുള്ളവരേയും പ്രലോഭിപ്പിച്ച് വരുത്തി ഹോംസ്‌റ്റേ എന്ന പേരില്‍ ആളൊഴിഞ്ഞവീടുകളില്‍ താമസിപ്പിച്ച് പോലീസിന്റേയും മാധ്യമ പ്രവര്‍ത്തകരുടേയും വേഷത്തില്‍വന്ന് ഭീഷണിപ്പെടുത്തി വിലപേശി പണംതട്ടുകയെന്നതാണ് സംഘത്തിന്റെ രീതി.
ഈകേസിലെ മറ്റൊരു പ്രതിയായ തലശേരി സ്വദേശിനി ഹലീമയെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികളെ മടിക്കേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആഗസ്റ്റ് 13 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കുറ്റിയാടി സ്വദേശികളായ നാസിര്‍ അബ്ദുര്‍ റഷീദ് എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. സംഭവത്തില്‍ ഹലീമയുടെ മകള്‍ ഫസീലയേയും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.
Keywords: Police, Arrest, Accused, Threatening, Cash, Case, Karnataka, Kodak, Merchant, Malayali, Advertisement Royal Silks
Advertisement: