പെരുന്നാളിന് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 കാരനെ കാണാതായി
Jul 20, 2015, 21:38 IST
കാസര്‍കോട്: (www.kasargodvartha.com 20/07/2015) പെരുന്നാളിന് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 വയസുകാരനെ കാണാതായി. മധൂര്‍ പട്ടഌലക്ഷംവീട് കോളനിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ ബിലാലിനെയാണ് 10 ദിവസം മുമ്പ് കാണാതായത്.
പെരുന്നാളിന് വസ്ത്രങ്ങളെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ ബിലാല്‍ ഇതുവരെയായി തിരിച്ചെത്തിയിട്ടില്ല. സംഭവം സംബന്ധിച്ച് ജ്യേഷ്ഠന്‍ ആരിഫ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.
ഇതിനിടയില്‍ താന്‍ കോഴിക്കോട് ബേപ്പൂരിലുള്ള കൃഷ്ണ ഹോട്ടലിലുണ്ടെന്ന് പറഞ്ഞ് ബിലാല്‍ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും ജ്യേഷ്ഠനും കോഴിക്കോട്ടേക്ക് പോയെങ്കിലും ആ പേരിലുള്ള ഹോട്ടല്‍ കണ്ടെത്താനായിട്ടില്ല. ബിലാല്‍ വിളിച്ച ഫോണ്‍ നമ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പട്ടഌസ്‌കൂളില്‍ 10 -ാം ക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു ബിലാല്‍. ബിലാലിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, 9447394984, 9633232433 എന്നീ നമ്പറുകളിലോ അറിയിക്കുക.

Keywords : Kasaragod, Kerala, Missing, Student, Kozhikode, Police, Investigation, Madhur, Patla, Bilal, 15 year old goes missing.