കാഞ്ഞങ്ങാട്ട് 15 കുപ്പി വിദേശമദ്യവുമായി മധ്യവയസ്ക്കന് പിടിയില്‍
Jul 13, 2015, 11:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2015) 15 കുപ്പി വിദേശമദ്യവുമായി മധ്യവയസ്ക്കന് എക്സൈസ് പിടിയിലായി. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോര്‍ മൂവാരിക്കുണ്ടിലെ ദാമോദരനെയാണ് (55) കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റുചെയ്തത്.
ഞായറാഴ്ച വൈകുന്നേരം മൂവാരിക്കുണ്ട് റെയില്‍പാളത്തിന് സമീപം 15 കുപ്പി വിദേശമദ്യം സൂക്ഷിച്ച സഞ്ചിയുമായി നടന്നുപോവുകയായിരുന്ന ദാമോദരനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അസിസ്റ്റന്‍ഡ് ഇന്‍സ്പെക്ടര്‍മാരായ കെ.പി. ബാലകൃഷ്ണന്, കെ.പി. ഹാഷിം എന്നിവര്‍ചേര്‍ന്ന് പിടികൂടുകയായിരുന്നു. മുമ്പ് ചാരയക്കേസില്‍ പ്രതികൂടിയാണ് ദാമോദരന്‍.