സ്‌കോര്‍പിയോയില്‍ കൊണ്ടുപോകുകയായിരുന്ന 10 ലക്ഷം രൂപ പിടികൂടി; കുഴല്‍പണമെന്ന് സംശയം
Jul 21, 2015, 14:36 IST
കുമ്പള: (www.kasargodvartha.com 21/07/2015) സ്‌കോര്‍പിയോയില്‍ കൊണ്ടുപോകുകയായിരുന്ന 10 ലക്ഷം രൂപ എക്‌സൈസ് അധികൃതര്‍ പിടികൂടി. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് ചൊവ്വാഴ്ച ഉച്ചയോടെ പണം പിടികൂടിയത്. മംഗലാപുരത്തു നിന്നും സിതാംഗോളിയിലേക്ക് പോകുകയായിരുന്ന മംഗളൂരു സ്വദേശിയുടെ കൈയ്യില്‍ നിന്നാണ് ഇത്രയും തുക പിടികൂടിയത്.
ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കോര്‍പിയോയില്‍ നിന്നും പണം കണ്ടെത്തിയത്. പണം ബാങ്കില്‍ നിന്നും പിന്‍വലിച്ചതാണെന്നും ഇതിന്റെ രേഖകള്‍ കൊണ്ടുവരാമെന്നും മംഗളൂരു സ്വദേശി എക്‌സൈസിനെ അറിയിച്ചിട്ടുണ്ട്. കുഴല്‍ പണമാണെന്ന സംശയത്താല്‍ പിന്നീട് എക്‌സൈസ് അധികൃതര്‍ പണവും പിടികൂടിയ സ്‌കോര്‍പിയോയും മഞ്ചേശ്വരം പോലീസിന് കൈമാറി.
Keywords: Hawala Seized, Check Post, Money, Scorpio, Kasaragod, Manjeswar, Aramana Hospital.