city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കമ്മാടം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കു വേണ്ടി തിരച്ചില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 01/06/2015) ഭീമനടി വെസ്റ്റ് എളേരി കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കവര്‍ന്ന കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൂടെയുണ്ടായിരുന്ന ഒരാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചട്ടഞ്ചാലിലെ അഹമ്മദ് കബീര്‍ (25), കാഞ്ഞങ്ങാട് കമ്മാടത്തെ സദന്‍ (45) എന്നിവരെയാണ് വെള്ളരിക്കുണ്ട് സി.ഐ. ടി.പി. സുമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. മാങ്ങാട്ടെ താജുദ്ദീന് വേണ്ടിയാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്.

ഇക്കഴിഞ്ഞ മെയ് 27ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ഓടിളക്കി ക്ഷേത്രവാതില്‍ തകര്‍ത്തു അകത്തു കടന്ന മോഷ്ടാവ് 400 വര്‍ഷത്തിലേറെ പളക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ച്ച ചെയ്യുകയായിരുന്നു. കമ്മാടത്തെ സദന്‍ ജയിലില്‍ വെച്ചാണ് കബീറിനെയും താജുദ്ദീനെയും പരിചയപ്പെടുന്നത്.

കവര്‍ച്ച ചെയ്ത വിഗ്രഹവുമായി സംഘം ആദ്യം ചട്ടഞ്ചാലിലെ കബീറിന്റെ വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തുകയും ഇവിടെ വെച്ച് വിഗ്രഹം പൊളിച്ച് സ്വര്‍ണമുണ്ടോയെന്ന് നോക്കുകയുമായിരുന്നു. എന്നാല്‍ ഇതില്‍ സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് കണ്ണൂരിലെ തന്റെ സുഹൃത്തായ ഒരാളെ വിളിക്കുകയും അയാള്‍ക്ക് വിഗ്രഹത്തിന്റെ ഒരു കഷണം അവിടേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. സുഹൃത്ത് സ്വര്‍ണമില്ലെന്ന് പറയുകയും എന്നാല്‍ പഞ്ചലോഹ വിഗ്രഹമായതിനാല്‍ നല്ല വില കിട്ടുമെന്നും പറഞ്ഞു.

തുടര്‍ന്ന് വിഗ്രഹം വില്‍ക്കാനായി മൈസൂരിലേക്കും ബംഗളൂരിവിലേക്കും യാത്ര തിരിക്കുകയായിരുന്നു. വിഗ്രഹത്തിന് രണ്ടു ലക്ഷത്തോളം രൂപ വില കിട്ടുമെന്ന് മനസിലാക്കിയ ഇവര്‍ നാട്ടിലെത്തിയപ്പോഴേക്കും പോലീസ്  പിടികൂടുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് കബീറെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ് സംഘത്തെ പിടികൂടാന്‍ സഹായകമായത്. ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് തന്നെ പോലീസ് കബീറിനെ തിരിച്ചറിഞ്ഞിരുന്നു.
കമ്മാടം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവര്‍ച്ച; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കു വേണ്ടി തിരച്ചില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
400 വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്ന പ്രതി വലയില്‍
കമ്മാടം ക്ഷേത്രക്കവര്‍ച്ച: അന്വേഷണം ഊര്‍ജിതം


Keywords:  Kanhangad, Kerala, kasaragod, Temple, Robbery, Police, arrest, mangad, chattanchal, Vellarikundu, T.P. Sumesh, Temple robbery: 2 arrested.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia