ഉദുമ പള്ളത്ത് തമിഴ്‌നാട് സ്വദേശിക്ക് നേരെ വധശ്രമം
Jun 29, 2015, 22:44 IST
ഉദുമ: (www.kasargodvartha.com 29/06/2015) ഉദുമ പള്ളത്ത് തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ ജ്യൂസ് ഗ്ലാസ് കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് കൂടല്ലൂര്‍ സ്വദേശിയായ തിരുപതി (50) യെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുന്ന് നില ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പള്ളം സിനിമ തീയേറ്ററിന് സമീപമാണ് സംഭവം.
സംഭവം സമയം തിരുപതിയുടെ ഭാര്യ മല്ലികയും ബന്ധുവായ ഒരു സ്ത്രീയും കൂടെയുണ്ടായിരുന്നു. ചായ കുടിച്ചുകൊണ്ടിരിക്കെ എത്തിയ ഒരാള്‍ കടക്കാരനോട് ജ്യൂസ് ആവശ്യപ്പെടുകയും ഇതിനിടയില്‍ ഗ്ലാസ് കൊണ്ട് തിരുപ്പതിയുടെ കഴുത്തിന് ആഞ്ഞടിക്കുകയുമായിരുന്നു.
പ്രതിയെ കണ്ടാലറിയാമെന്ന് തിരുപതി പറഞ്ഞു. സംഭവ ശേഷം അക്രമി ഓടിരക്ഷപ്പെട്ടു.

Keywords : Udma, Attack, Hospital, Treatment, Kasaragod, Kerala, Thirupathi.