പടന്ന മാവിലാ കടപ്പുറത്ത് മാതാവും രണ്ട് പെണ്‍മക്കളും തീകൊളുത്തി മരിച്ച നിലയില്‍
Jun 21, 2015, 16:11 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21/06/2015) പടന്ന മാവിലാ കടപ്പുറത്ത് മാതാവിനെയും രണ്ട് പെണ്‍മക്കളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ചെറുകാനത്തെ മരപ്പണിക്കാരനായ ജയന്റെ ഭാര്യ സൗമ്യയും (35), മക്കളായ യദുനന്ദ (എട്ട്), ദേവനന്ദ (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം.
പേക്കടത്തെ ഭര്‍തൃ വീട്ടിലായിരുന്ന സൗമ്യയും മക്കളും ഉച്ചയോടെ മാവിലാ കടപ്പുറത്തെ സ്വന്തം വീട്ടിലെത്തിയതായിരുന്നു. ഇതിന് ശേഷമാണ് ഇവരെ കിടപ്പുമുറിയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ചന്തേര എസ്.ഐ എം. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നാണ് സൂചന. ചന്ദ്രന്‍ - സാവിത്രി ദമ്പതികളുടെ മകളാണ് മരിച്ച സൗമ്യ.
വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സംഭവം നടന്ന വീടിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Trikaripur, Death, Police, Mother and 2 daughters, Suicide, Mother and daughters found dead.
Advertisement: