ക്ലാസ് നടന്നുകൊണ്ടിരിക്കെ കമ്പാര്‍ സ്‌കൂളിന് ഇടിമിന്നലേറ്റു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 4, 2015, 15:58 IST
കാസര്‍കോട്: (www.kasargodvartha.com 04/06/2015) വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ കമ്പാര്‍ ഗവ. യു.പി സ്‌കൂളിന്റെ ഭിത്തി തകര്‍ന്നു. ക്ലാസ് നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം. ക്ലാസിലുണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സ്‌കൂള്‍ മുറ്റത്തുണ്ടായിരുന്ന കൊടിമരവും, സ്ഥാപിച്ച കോണ്‍ക്രീറ്റും ഇടിമിന്നലേറ്റ് തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങളെല്ലാം കത്തി നശിച്ചു. ശക്തമായ ഇടിമിന്നല്‍ കണ്ട് കുട്ടികളും അധ്യാപകരും നിലവിളിച്ച് ഓടുകയായിരുന്നു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള ആദ്യമഴയിലാണ് ശക്തമായ ഇടിമിന്നലുണ്ടായത്.
കന്നഡ നാലാം ക്ലാസ് ഡിവിഷനിലെ ടൈല്‍സ് തകര്‍ന്നു. 10 കുട്ടികളാണ് ക്ലാസിലുണ്ടായിരുന്നത്. ഓടുകളും, ബള്‍ബും തകര്‍ന്നു. ഇടിമിന്നലിന്റെ ലക്ഷണം കാണുമ്പോള്‍ തന്നെ ക്ലാസ് ടീച്ചറായ വിദ്യാലക്ഷ്മി കുട്ടികളോട് കാലുകള്‍ ഡെസ്‌കില്‍ ചവിട്ടി വെക്കാന്‍ പറഞ്ഞിരുന്നു. അതിനാലാണ് മിന്നലേല്‍ക്കാതെ കുട്ടികള്‍ രക്ഷപ്പെട്ടത്.
ജില്ലയില്‍ വ്യാഴാഴ്ച പരക്കെ ശക്തമായ മഴയാണ് ലഭിച്ചത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് നജ്മാ ഖാദര്‍, കുഡ്‌ലു വില്ലേജ് ഓഫീസര്‍ സനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം മുബീജ് കമ്പാര്‍ തുടങ്ങിയവരും രക്ഷിതാക്കളും നാട്ടുകാരുംസ്‌കൂളിലെത്തി