ഹക്കീം വധം: കേസ് സി.ബി.ഐക്ക് വിടാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി
Jun 11, 2015, 17:48 IST
കൊച്ചി: (www.kasargodvartha.com 11/06/2015) പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദ് വളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജീവനക്കാരനെ കണ്ടെത്തിയ കേസ് സി.ബി.ഐക്ക് വിടാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹക്കീമിന്റെ ഭാര്യ സീനത്ത് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്.
സി.ബി.ഐ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ നടപടികളും കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സി.ബി.ഐയുടെ നിലപാടും അറിയിക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. 2014 ഫെബ്രുവരി 10നാണ് കൊറ്റി മസ്ജിദിന് സമീപത്തെ മദ്രസ കെട്ടിടത്തിന് പിന്നില്‍ ദാമോദരനെന്ന ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തലയില്‍ ആഴത്തിലുള്ള വെട്ടേറ്റതായി കണ്ടെത്തി. അസ്വഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തതെന്നും കൊലപാതകത്തിനു പിന്നില്‍ മറ്റ് ശക്തികളുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും ആരോപിച്ചാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹരജി നല്‍കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kochi, Murder, Case, High-Court, Payyannur, CBI, Investigation, Kasaragod, Kanhangad.
സി.ബി.ഐ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ നടപടികളും കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സി.ബി.ഐയുടെ നിലപാടും അറിയിക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. 2014 ഫെബ്രുവരി 10നാണ് കൊറ്റി മസ്ജിദിന് സമീപത്തെ മദ്രസ കെട്ടിടത്തിന് പിന്നില്‍ ദാമോദരനെന്ന ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട ഹക്കീം |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kochi, Murder, Case, High-Court, Payyannur, CBI, Investigation, Kasaragod, Kanhangad.